ലോക് ഡൗൺ ചട്ടങ്ങൾ ലംഗിച്ചു കേന്ദ്ര സർക്കാർ കേരളത്തിന് കത്ത് നൽകി

ഇളവുകൾ നൽകിക്കൊണ്ട് ഏപ്രിൽ 17-ന് കേരളം പുറത്തിറക്കിയ ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 15- ന് ഇറക്കിയ ഉത്തരവിന് വിരുദ്ധമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

0

ന്യൂഡൽഹി: ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ചുള്ള കേന്ദ്ര മാനദണ്ഡങ്ങൾ കേരളം ലഘൂകരിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ കേരളത്തിന് കത്ത് നൽകി.ഇളവുകൾ നൽകിക്കൊണ്ട് ഏപ്രിൽ 17-ന് കേരളം പുറത്തിറക്കിയ ഉത്തരവ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം 15- ന് ഇറക്കിയ ഉത്തരവിന് വിരുദ്ധമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.  ആഭ്യന്തരമന്ത്രാലയം ചില സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശിച്ചപ്പോൾ കേരളം അവ  തുറക്കാൻ അനുമതി നൽകുകയായിരുന്നെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

വർക്ക് ഷോപ്പ്, ബാർബർ ഷോപ്പ്, ഹോട്ടലുകൾ, പുസ്തകശാലകൾ, നഗരങ്ങളിലെ ബസ് സർവീസ്, കാറുകളിൽ രണ്ടു പേരുടെ യാത്ര, ബൈക്ക് യാത്ര എന്നിവയ്ക്കാണ് കേരളം ഉത്തരവിലൂടെ ഇളവ് നൽകിയത്. ഇത് കേന്ദ്ര നിർദ്ദേശങ്ങൾ ലഘൂകരിക്കുന്നതും ദുരന്ത നിവാരണ നിയമം അനുസരിച്ച് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിനെ ലംഘിക്കുന്നതുമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു

അതേസമയം കേരളം യാതൊരു വിധത്തിലുള്ള ചട്ടലംഘനവു നടത്തിയിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു കേന്ദ്ര അനുമതി വാങ്ങിയ ശേഷമാണ് ലോക് ഡൗൺ നിയമങ്ങളിൽ ഇളവ് വരുത്തിയത് ചിലപ്പോൾ തെറ്റ് ധാരണയുടെ ഫലത്തിലാകും കേന്ദ്രം സംസ്ഥാനത്തിന് കത്ത് അയച്ചത് കോവിഡിനെ പ്രതിരിധിക്കയുന്ന കാര്യത്തിൽ കേന്ദ്രമെന്നോ കേരളമെന്നോ വിവേചനമില്ല ഇളവുകൾ പ്രഖ്യപിക്കുന്നതിനു മുൻപ് കേന്ദ്ര അനുമതി കേരളം വാങ്ങിയിരുന്നു ചില ആശയകുഴപ്പം ഉണ്ടായിട്ടുണ്ട് ആരോഗ്യമന്ത്രാലവ് മായി ആലോചിച്ചു കുടമുതൽ കാര്യങ്ങൾ തീരുമാനിക്കും

You might also like

-