സംസ്ഥാനത്ത് ലോക്ഡൗൺ ലംഘിച്ച 30000ത്തോളം വാഹനങ്ങൾ ഇന്നുമുതൽ വിട്ടുനൽകും
താത്കാലികമായി വിട്ടുനല്‍കുന്ന വാഹനങ്ങള്‍ പിന്നീട് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം. പിഴ ഈടാക്കുന്നത് സംബന്ധിച്ച് ഡി.ജി.പി നിയമോപദേശം തേടിയിട്ടുണ്ട്
ലോക്ക്ഡൌൺ പ്രഖ്യാപിച്ച ശേഷം 30000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്താകെ പൊലീസ് പിടിച്ചെടുത്തത്.
തിരുവനന്തപുരം :സംസ്ഥാനത്തു ലോക്ക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ പൊലീസ് പിടിച്ചെടുത്ത വാഹനങ്ങള്‍ ഇന്ന് മുതല്‍ ഉടമകള്‍ക്ക് വിട്ടുനല്‍കും.ലോക്ക്ഡൌൺ പ്രഖ്യാപിച്ച ശേഷം 30000ത്തോളം വാഹനങ്ങളാണ് സംസ്ഥാനത്താകെ പൊലീസ് പിടിച്ചെടുത്തത്. താത്കാലികമായി വിട്ടുനല്‍കുന്ന വാഹനങ്ങള്‍ പിന്നീട് ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണം. പിഴ ഈടാക്കുന്നത് സംബന്ധിച്ച് ഡി.ജി.പി നിയമോപദേശം തേടിയിട്ടുണ്ട്.മുൻഗണന ക്രമത്തിലാകും വാഹനങ്ങൾ വിട്ടുനൽകുക ആദ്യം പിടിച്ചെടുത്തവ ആദ്യം എന്ന നിലയിലാകും വിട്ടുനല്‍കുക.
പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് പ്രകാരം പിഴ ഈടാക്കാന്‍ പൊലീസിന് അധികാരമില്ല. കോടതിയിലെത്തിക്കണം. ഇക്കാര്യത്തില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കിട്ടിയ ശേഷം തീരുമാനമെടുക്കും. പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസിൽ ഭേദഗതി ആവശ്യപ്പെട്ട് ഡി.ജി.പി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.ഇനി മുതല്‍ വാഹനം പിടിച്ചെടുക്കണമോ എന്ന കാര്യത്തിലും അന്തിമ തീരുമാനമെടുത്തിട്ടില്ല. പക്ഷെ പരിശോധനയില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.