ലോക് ടൗൺ ലംഘിച്ച് ഊരുചുറ്റൽ വിദേശികളെക്കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് പോലീസ്
ഋഷികേശിലെ തപോവൻ മേഖലയിൽ ഗംഗാനദിക്ക് സമീപം അലഞ്ഞുതിരിയുകയായിരുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്ത് വിദേശികളെയാണ് ലോക്ക്ഡൗൺ ലംഘിച്ചതിന് പൊലീസ് പിടിച്ചത്. ഇസ്രയേൽ, ഓസ്ട്രേലിയ, മെക്സിക്കോ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇവരെന്ന് പൊലീസ്.ഇവരെക്കൊണ്ട് 500 പ്രാവശ്യം ‘എന്നോട് ക്ഷമിക്കണം, ഞാൻ ലോക്ക്ഡൗണിലെ നിയമങ്ങൾ പാലിച്ചില്ല’ എന്നും പൊലീസുകാർ എഴുതിപ്പിക്കുകയുണ്ടായി.
ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചില്ല, ക്ഷമിക്കണം’ എന്ന് 500 തവണ
ലോക്ക്ഡൌണ്‍ നിയമങ്ങള്‍ ലംഘിച്ച് കറങ്ങി നടന്ന വിദേശികളെക്കൊണ്ട് ഇംപോസിഷന്‍ എഴുതിപ്പിച്ച് ഉത്തരാഖണ്ഡ് പൊലീസ്. ഋഷികേഷിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ തപോവൻ പ്രദേശത്ത് ശനിയാഴ്ച ഉച്ഛയ്ക്കായിരുന്നു സംഭവം. തപോവന്‍ മേഖലയില്‍ ഗംഗാനദിക്ക് സമീപം കറങ്ങി നടക്കുകയായിരുന്ന വിവിധ രാജ്യക്കാരായ പത്തോളം പേരെയാണ് പൊലീസ് പിടികൂടിയത്. അമേരിക്ക, ഇസ്രായേൽ, ഓസ്‌ട്രേലിയ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളാണ് പിടിയിലായത്. ഗംഗാ നദീതീരത്ത് ഇവര്‍ കറങ്ങി നടക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് പിടികൂടി ഇംപോസിഷന്‍ എഴുതിപ്പിക്കുകയായിരുന്നു. ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ചില്ല, ക്ഷമിക്കണം’ എന്ന് 500 തവണ എഴുതിപ്പിച്ചതിന് ശേഷമാണ് വിദേശികളെ പൊലീസ് വിട്ടയച്ചത്.
ലോക്ക്ഡൗൺ നിയമങ്ങൾ പാലിക്കാതെ കുറച്ച് വിദേശികള്‍ തപോവാനിലെ സായ്ഘട്ട് സന്ദർശിച്ചതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തെത്തിയ വിദേശികളെ പിടികൂടുകയായിരുന്നു. പുറത്തിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ രാവിലെ ഏഴുമണി മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പുറത്തിറങ്ങാമെന്നാണ് തങ്ങൾ കരുതിയതെന്നായിരുന്നു വിദേശികളുടെ വിശദീകരണം. അവശ്യസാധനങ്ങൾ വാങ്ങിക്കാൻ മാത്രമെ പുറത്തിറങ്ങാൻ പാടൂള്ളുവെന്നും ഇങ്ങനെ കറങ്ങി നടക്കരുതെന്നും പോലീസ് ഇവർക്ക് താക്കീത് നൽകി. തുടർന്ന് വെള്ളക്കടലാസുകൾ എത്തിച്ച് ഇവരെക്കൊണ്ട് 500 തവണ ഇംപോസിഷൻ എഴുതിക്കുകയായിരുന്നുവെന്ന് തപോവൻ പോലീസ് ഇൻ ചാർജായ വിനോദ് കുമാർ പറഞ്ഞു
മതിയായ കാരണമില്ലാതെ ലോക്ക്ഡൗണിനിടെ പുറത്തിറങ്ങി നടന്നതിന് കൊടുക്കുന്ന ഏറ്റവും ചെറിയ ശിക്ഷയാണിത്. ഇനിയും കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ബ്ലാക്ക്‍ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും പിന്നീട് ഇന്ത്യ സന്ദർശിക്കാനാകില്ലെന്നും വിദേശപൗരൻമാർക്ക് താക്കീത് നൽകിയതായി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരാഖണ്ഡ് സംസ്ഥാനത്ത് ഇതുവരെ 35 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.