ലോക്ഡൌൺ വീടിന് പുറത്തിറങ്ങരുതെന്ന് മോദി യോഗിയുടെ നേതൃത്തത്തിൽ യോദ്ധ്യയിലെ രാംലാല വിഗ്രഹം മാറ്റി സ്ഥാപിച്ചു
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ചടങ്ങില്‍ പങ്കെടുത്തത്. സംസ്ഥാനത്തിന്റെ വിഹിതത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ 11 ലക്ഷത്തിന്റെ ചെക്കും മുഖ്യമന്ത്രി ആദിത്യനാഥ് ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന് കൈമാറി. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട തീയതി തീരുമാനിക്കുവാനുള്ള യോഗം ഏപ്രില്‍ ആദ്യവാരത്തിലാണ് നിശ്ചയിച്ചത്.
ലഖ്‌നൗ: രാജ്യം കോവിഡ് ഭീതിയിൽ കഴിയവേ വിഗ്രഹ പ്രതിഷ്ഠയുമായി യോഗി ആദിത്യനാഥ് വലിയ ജനക്കൂട്ടത്തിന്റെ അകമ്പടിയോടെ അയോദ്ധ്യയിലെ രാംലാല വിഗ്രഹം മാറ്റി സ്ഥാപിച്ചു. ശ്രീരാമ ക്ഷേത്രനിര്‍മ്മാണം നടക്കുന്നതിന് തൊട്ടടുത്തുള്ള മാനസ് ഭവന് സമീപത്ത് പ്രത്യേകം നിര്‍മ്മിച്ച തറയിലേക്കാണ് വിഗ്രഹം മാറ്റിയത്. പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് വിഗ്രഹം മാറ്റിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ചടങ്ങില്‍ പങ്കെടുത്തത്. സംസ്ഥാനത്തിന്റെ വിഹിതത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ 11 ലക്ഷത്തിന്റെ ചെക്കും മുഖ്യമന്ത്രി ആദിത്യനാഥ് ക്ഷേത്ര നിര്‍മ്മാണ ട്രസ്റ്റിന് കൈമാറി. ക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട തീയതി തീരുമാനിക്കുവാനുള്ള യോഗം ഏപ്രില്‍ ആദ്യവാരത്തിലാണ് നിശ്ചയിച്ചത്. യോഗം മാറ്റിവക്കാനുള്ള സാധ്യതയാണുള്ളതെന്നും യോഗീ ആദിത്യ നാഥ് ചൂണ്ടിക്കാട്ടി