ലക്ഷദ്വീപിൽ ലോക് ഡൗൺ നിയന്ത്രണങ്ങൾ മറയാക്കി കാവിവൽക്കരണം

ഒരു ജനതയെ കോര്‍പേറേറ്റ് താല്‍പര്യങ്ങള്‍ക്കും ഹിന്ദുത്വരാഷ്ട്രീയത്തിനും അടിമപ്പെടുത്താനുള്ള ഈ പരിശ്രമത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം വിഭാവനം ചെയ്ത നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യാരാജ്യത്തിന്റെ നിലനില്‍പിന് ആധാരമായ കാഴ്ചപ്പാടുകളെ സംരക്ഷിക്കനാകൂ.

0

കവരത്തി :ലോക് ഡൗൺ നിയന്ത്രങ്ങളുടെ മറവിൽ ലക്ഷദ്വീപിൽ ഭരണകൂടം കവി വൽക്കരണ നടത്തുകയാണെന്ന് ആരോപണം അഡ്മിനിസ്റ്ററ്ററുടെയും കല്കട്ടരുടെയും നടപടികൾക്കെതിരെ പ്രതിക്ഷേധച്ച നിരവധി പേർക്കെതിരെ ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് ദുരന്ത നിവാരണ നിയമങ്ങൾ ചുമത്തി ജാമ്യ ഇല്ലാവകുപ്പുകൾ ചുമത്തി കേസ്സെടുക്കുത് ജയിൽ അടച്ച സാഹചര്യത്തിലാണ് ദ്വീപ് നിവാസികൾ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്

2020 ലെ കോവിഡ് വ്യാപനത്തിൽ ഒരാൾക്ക് പോലും രോഗം സ്ഥികരിക്കാതിരുന്ന ദ്വീപിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കാതെ പുറമെനിന്നും ആളുകൾക്ക് പ്രവേശനം അനുവദിച്ചതോടെയാണ് ലക്ഷ ദ്വീപിൽ കൊറോണ വയറസ് പടരുന്നത് . 2021 ജനുവരിയിലാണ് കവരത്തി ദ്വീപിൽ ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയുന്നത് .ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ ഒരു പാചകക്കാരനാണ് ആദ്യം രോഗം സ്ഥികരിക്കുന്നത്. അവധിക്ക് നാട്ടിലെത്തി തിരിച്ചു ദ്വീപിൽ എത്തിയ ശേഷം രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇദ്ദേഹത്തെ ദിവസ്സങ്ങൾ ശേഷംനടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥികരിക്കുന്നത് . 2020 ൽ ലോകമെങ്ങും കൊറോണ പൊട്ടി പുറപ്പെട്ടെങ്കിലും ദ്വീപിൽ ആർക്കും രോഗം പിടിപെട്ടിരുന്നില്ല .ദ്വീപിൽ ജോലി ചെയ്തിരുന്ന ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവർ അവധി കഴിഞ്ഞു പ്രോട്ടോകോൾ പാലിക്കാതെ ദ്വീപിൽ എത്തിയതോടെയാണ് കോവിഡ് ദ്വീപ് സമൂഹങ്ങളിലേക്ക് വ്യാപിച്ചത് . രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ രാജ്യത്തെ മറ്റു സംസ്ഥാങ്ങളിൽ നടപ്പാക്കിയ കോവിഡ് പ്രോട്ടോകോൾ നടപ്പാക്കിയിരുന്നെങ്കിൽ ദ്വീപിൽ രോഗവ്യാപനം ഉണ്ടാകില്ലെന്നാണ് വിലയിരുത്തപെടുന്നത് .

കോവിഡിന്റെ രണ്ടാം വ്യാപനത്തെത്തുടർന്നു രോഗവ്യാപനം ഉണ്ടായ ശേഷം .2021 ഏപ്രിൽ 31 നാണ് ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ ലോക് ഡൗൺ പ്രഖ്യപിക്കുന്നത്‌. അന്ന് പ്രഖ്യപിച്ച ലോക് ഡൗൺ 32 ദിവസ്സം പിന്നിടുമ്പോഴും തുടരുകയാണ് . മെയ് ന് 3302 പേരിൽ നടത്തിയ പരിശോധനയിൽ 297 പേർക്കാണ് രോഗ ബാധസ്ഥികരിച്ചത് .ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.99 . കഴിഞ്ഞ രണ്ട് ആഴ്ച കാലമായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ആണെങ്കിലും ഏപ്രിൽ 31 ന് പ്രഖ്യപിച്ച ലോക് ഡൗണിൽ യാതൊരു ഇളവ് വരുത്തൽ അഡ്മിനിസ്ട്രേറ്റർ തയ്യാറായിട്ടില്ല .

അതേസമയം ലോക ഡൗണിൽ ദ്വീപ് അടച്ചു പൂട്ടപെട്ടപ്പോൾ . ദുരന്ത നിവാരണ നിയമത്തിലെ സെക്ഷൻ 30 ദുർവിനിയോഗം ചെയ്തത് അഡ്മിനിസ്ട്രേറ്ററും കളക്ടറും ചേർന്ന് ദ്വീപിൽ കവി വത്കരണം നടത്തുകയായിരുന്നെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത് . ലോക് ഡൗണിൽ ആളുകളെ പുറത്തിറങ്ങാൻ കഴിയാത്തവിധം അടച്ചുപൂട്ടിയതിനു ശേഷം . ദ്വീപ് നിവാസികളുടെ മേൽ കരിനിയമനാണ് അഡ്മിനിസ്ട്രേറ്റർ അടിച്ചേൽപ്പിക്കുകയായിരുന്നു .തീരദേശ പരിപാലന നിയമ ലംഘനം നടത്തിയെന്നാരോപിച്ച്. മൽസ്യ തൊഴിലകളുടെ ഷെട്ടുകൾ വ്യാപകമായി ജെ സി ബി ഉപയോഗിച്ച് രാത്രി പൊളിച്ചു നീക്കി. സ്‌കൂളുകളിൽ ഗോ മാംസ നിരോധനം .ഗുണ്ടാ നിയമനം തുടങ്ങി നിരവധി നിയമനങ്ങൾ അടിച്ചേൽപ്പിച്ചു .

അഡ്മിനിസ്റ്ററ്ററുടെ ജനവിരുദ്ധ നടപടികൾക്കെതിരെ വെട്ടു മുറ്റത്തു പ്ലൈ കാർഡ് മായി സമരം ചെയ്തവർക്കെതിരെ പോലും ലോക് ഡൗൺ നിയമങ്ങൾ പ്രയോഗിച്ചു ജയിലടച്ചു .കഴിഞ്ഞ ദിവസ്സം കല്കട്ടറുടെ വാർത്ത സമ്മേളനത്തിനെതിരെ പ്രതിക്ഷേധമറിയിച്ച .ആളുകക്കെതിരെ യു ടി ഐ എൽ എ നിയമം ശിക്ഷൺ 30 അനുസരിച്ച് കേസ്സെടുത്താനാണ് 24 അധികം പേരെ ജയിൽ അടച്ചത്.
ടെസ്റ്റ് പോസിറ്റിറ്റി വീട്ടി നിരക്ക് പത്തു ശതമാനത്തിൽ കുറഞ്ഞ പ്രദേശങ്ങളിൽ ലോക്ക് ഡൗൺ പിൻവലിക്കുകയോ ഇളവുകൾ ഏർപ്പെടുത്തുകയോ ചെയ്യാമെങ്കിലും . ലോക് ഡോണിന്റെ മറപറ്റി സംഘ പരിവാർ അജണ്ട നടപ്പാക്കാനും ജനത്തെ പീഡിപ്പിച്ചു പ്രതികരണ ശേഷി ഇല്ലാതാക്കാനുമാണ്ദ്വീപ് ഭരണ കൂടം ഇപ്പോൾ ശ്രമിക്കുന്നത് .ദുരന്ത നിവാരണ നിയമം ദുരുപയോഗം ചെയ്തു അഡ്മിനിസ്ട്രേറ്റർ ജനദ്രോഗ നടപടികൾ തുടരുന്ന സാഹചര്യത്തിൽ ലോക് ഡൗൺ ഉടൻ പിൻവലിക്കാനുള്ള സാധ്യതയും കാണുന്നില്ല.

ഒരു ജനതയെ കോര്‍പേറേറ്റ് താല്‍പര്യങ്ങള്‍ക്കും ഹിന്ദുത്വരാഷ്ട്രീയത്തിനും അടിമപ്പെടുത്താനുള്ള ഈ പരിശ്രമത്തിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ന്നുവരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനം വിഭാവനം ചെയ്ത നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യാരാജ്യത്തിന്റെ നിലനില്‍പിന് ആധാരമായ കാഴ്ചപ്പാടുകളെ സംരക്ഷിക്കനാകൂ. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിന്റെയും അവിടുത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുന്നു എന്ന ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. അതിനു വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിട്രേറ്ററെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തങ്ങളില്‍നിന്ന് നീക്കം ചെയ്യണം. ലക്ഷദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കേരളം നിയസസഭ പാസ്സാക്കിയ പ്രമേയം ആവശ്യപ്പെട്ടു.

You might also like

-