രണ്ടാംഘട്ട ലോക്കഡോൺ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു
പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും
ഡൽഹി: ലോക്ക്ഡൗണ്‍ രണ്ടാം ഘട്ട മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമാണ്. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും. കാര്‍ഷിക മേഖലയിലും തൊഴിലുറപ്പിലും മത്സ്യബന്ധന മേഖലയിലും ഇളവുകളുണ്ട്. സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് ഇളവുകള്‍ നല്‍കരുതെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
.
മെയ് 3 വരെയുള്ള രണ്ടാംഘട്ട ലോക്ക്ഡൗണിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇവയാണ്.
1. സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞ് കിടക്കും
2. പൊതുഗതാഗതത്തിനുള്ള വിലക്ക് തുടരും
3. വ്യവസായശാലകള്‍ അടച്ചിടണം
4. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുത്
5. ആരാധനാലയങ്ങള്‍ തുറക്കരുത്
6. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറക്കാം
7. ചരക്ക് ഗതാഗതം ഉറപ്പാക്കണം
8. പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധം
9. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
10. കല്യാണം, മരണാനന്തര ചടങ്ങുകള്‍ക്ക് നിയന്ത്രണം
11. തിയറ്റർ, ബാർ, ഷോപ്പിങ് മാളുകൾ, പാർക്കുകൾ തുറക്കരുത്
ഏപ്രില്‍ 20ന് ശേഷമുള്ള ഇളവുകള്‍
1. കാര്‍ഷികവൃത്തിക്ക് തടസ്സമില്ല, കാര്‍ഷിക ഉല്‍പന്നങ്ങളുടെ സംഭരണം, വിതരണം ആകാം
2. ചന്തകള്‍ തുറക്കാം
3. കാര്‍ഷിക ഉപകരണങ്ങള്‍ ലഭിക്കുന്ന കടകളും സ്പെയര്‍ പാര്‍ട്സ് കടകളും തുറക്കാം
4. വളം, വിത്ത്, കീടനാശിനി കടകള്‍ തുറക്കാം
5. വിതക്കാനും കൊയ്യാനുമുള്ള യന്ത്രങ്ങളുടെ ഗതാഗതത്തിന് തടസ്സമുണ്ടാകില്ല
6. സമുദ്ര മത്സ്യബന്ധനവും ഉള്‍നാടന്‍ മത്സ്യബന്ധനവും നടത്താം
7. മത്സ്യക്കച്ചവടത്തിന് ഇളവ്
8. കാപ്പി, തേയില, റബര്‍ പ്ലാന്‍റേഷനുകള്‍ 50% തൊഴിലാളികളെ വെച്ച് പ്രവര്‍ത്തിപ്പിക്കാം
9. പാലിന്‍റെയും പാല്‍ ഉല്‍പ്പന്നങ്ങളുടെയും സംഭരണം, സംസ്കരണം, വിതരണം ആവാം
10. കോഴിഫാം തുറന്നുപ്രവര്‍ത്തിക്കാം
11 സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാം