BREAKING NEWS സംസ്ഥാനത്ത് 28 പേർകൂടി കോവിഡ് 19 സ്ഥികരിച്ചു കേരളം ലോക് ഡൌൺ
ദുബൈയിൽ നിന്നും മടങ്ങി എത്തിയവർക്കാണ് കോവിഡ് സ്ഥികരിച്ചിട്ടുള്ളത്.
സംസ്ഥാനത്ത് ഇന്ന് വരെ 28 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു. രോഗം ഇതുവരെ 95 പേരെ ബാധിച്ചു. നേരത്തെ 4 പേർ രോഗവിമുക്തരായി. കാസർകോട്–19, എറണാകുളം–2, കണ്ണൂർ– 5, പത്തനംതിട്ട– 1, തൃശൂർ– 1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതിൽ 25 പേർ ദുബായിൽനിന്ന് വന്നവരാണ്. ലോക്ക് ഡൌണിന്റെ ഭാഗമായി അവശ്യസാധനങ്ങൾ, മരുന്നുകൾ എന്നിവ ഉറപ്പാക്കും. സംസ്ഥാന അതിർത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. റസ്റ്ററന്റുകൾ അടയ്ക്കുമെങ്കിലും ഹോം ഡെലിവറി സംവിധാനങ്ങൾ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് പുതുതായി ഇന്ന് ഇരുപത്തെട്ടുപേർകൂടി കോവിഡ് 19 സ്ഥികരിച്ചു. കാസർകോട് 19 പേർക്കും കണ്ണൂർ 9 എറണാകുളത്തു രണ്ടുപേർക്കും പത്തനംതിട്ടയിലും തൃശ്ശൂരിലും ഓരോ ആൾക്കും വീതമാണ് കൊറോണ സ്ഥികരിച്ചത്. ദുബൈയിൽ നിന്നും മടങ്ങി എത്തിയവർക്കാണ് കോവിഡ് സ്ഥികരിച്ചിട്ടുള്ളത്. കോവിഡ് രോഗബാധ കൂടുതൽ പേരിലേക്ക് പടരുന്നത് തടയാൻ സംസ്ഥാനത്ത് ലോക് ഡൌൺ പ്രഖ്യപിച്ചു . അതിർത്തികളിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടയും
കൊവിഡ് സംശയത്തിൽ 64320 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 63937 പേർ വീടുകളിലും 383 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 122 പേരെ ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അനിയന്ത്രിതമായ സാഹചര്യത്തിലേക്ക് സംസ്ഥാനം കടന്നതായി മുഖ്യമന്ത്രി അറിയിച്ചു
കൂടുതൽ കോവിഡ് 19 സ്ഥികരിച്ചിട്ടുള്ള കാസർകോട് കടകൾ രാവിലെ പതിനൊന്നുമണി മുതൽ വൈകിട്ട് അഞ്ചുമവരെ തുറന്നു പ്രവര്തിക്കവും ആളുകൾ അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റുണ്ടാകും എത്ര സംസ്ഥാന തൊഴിലാളികകൾക്ക് പക്ഷവും താമസ സ്വകാര്യങ്ങളും ഉറപ്പാക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരന്നുവരെ നിരീക്ഷിക്കും റെസ്റ്റോറന്റുകളിൽ ഹോം ഡെലിവറി മാത്രമേ ഉണ്ടാകു ആരാധനലയങ്ങൾ ജങ്ങ്ൾക്ക് പ്രവേശനമുണ്ടാകില്ല . പെട്രോൾ പമ്പുകൾ സാധാരണ രീതിയിൽ തന്നെ തുറന്നു പ്രവർത്തിക്കും മധ്യപ്രവർത്തകരുടെ സുരക്ഷാ ഉറപ്പാക്കാൻ മാധ്യമ മേടവികളുടെ യോഗം നാളെ ചേരും.എല്ലാ ജില്ലകളിലും കോവിഡ് ചികിത്സക്കായി ആശുപത്രികൾ സജ്ജമാക്കും . കൂടാതെ കറൻസി നോട്ടുകൾ അണു വിമുക്തമാക്കാൻ റിസേർവ് ബാങ്കിനോട് അവശ്യ പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു
കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയിലെ ആഭ്യന്തര വിമാന സർവ്വീസുകൾ നിർത്തിവെക്കാൻ തീരുമാനം. മാർച്ച് 24ന് രാത്രി 11.59 മുതൽ സർവ്വീസുകൾ ഉണ്ടാകില്ല. ഇതേത്തുടർന്ന് ആഭ്യന്തര സർവ്വീസുകൾ മാർച്ച് 24ന് രാത്രി 11.59ന് മുമ്പ് അവസാനിപ്പിക്കാനുള്ള ക്രമീകരണങ്ങൾ എയർലൈൻ കമ്പനികൾ തുടങ്ങിക്കഴിഞ്ഞു. അതേസമയം ഇപ്പോഴത്തെ നിയന്ത്രണം കാർഗോ ഫ്ലൈറ്റുകൾക്ക് ബാധകമല്ലെന്നും അധികൃതർ അറിയിച്ചു.അന്താരാഷ്ട്ര സർവ്വീസുകൾ മാർച്ച് 22 മുതൽ 31 വരെ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആഭ്യന്തര സർവ്വീസും നിർത്തിവെക്കാൻ സർക്കാർ തീരുമാനിച്ചത്. മാർച്ച് 31 വരെയുള്ള എല്ലാ സർവ്വീസുകളും ഇന്ത്യൻ റെയിൽവേ കഴിഞ്ഞ ദിവസം നിർത്തിവെച്ചിരുന്നു.
ലോക്ക്ഡൗൺ സമയത്ത് ആളുകൾ എന്തൊക്കെ ചെയ്യരുത്?
ആളുകൾ കൂട്ടംകൂടരുത്
കൂടിചേർന്ന് എന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തരുത്
യാത്രയും കുടുംബത്തൊടൊപ്പമുള്ള യാത്രയും നിരോധിച്ചിരിക്കുന്നു
പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കരുത്
അടുത്തിടെ വിദേശത്ത് നിന്ന് വന്നവർ ഒരുകാരണവശാലും പുറത്തു വരരുത്
പൊതുഗതാഗത വാഹനങ്ങൾ (ബസുകൾ, കാബുകൾ, ഓട്ടോകൾ) എന്നിവ ഓടാൻ പാടില്ല
ബിസിനസ് കോംപ്ലക്സുകൾ, ഷോപ്പിംഗ് മാളുകൾ, തീയറ്ററുകൾ, ജിമ്മുകൾ, ഫംഗ്ഷൻ ഹാളുകൾ എന്നിവ അടച്ചിരിക്കണം
പ്രായമായവരെയും കൊച്ചുകുട്ടികളെയും ഒരു സാഹചര്യത്തിലും വീടിന് പുറത്തുവിടരുത്
ലോക്ക്ഡൗൺ സമയത്ത് ആളുകൾക്ക് എന്തൊക്കെ ചെയ്യാം
അത്യാവശ്യമായ കാര്യങ്ങൾക്ക് പുറത്ത് ഇറങ്ങാം
നിങ്ങൾക്ക് അവശ്യവസ്തുക്കൾ (മരുന്നുകൾ, പച്ചക്കറികൾ, അവശ്യവസ്തുക്കൾ) വാങ്ങാൻ പുറത്തുപോകാം
ചില സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഒരു പ്രദേശത്തെ ഒരു വീട്ടുകാർക്ക് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി.
അടിയന്തിര സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് പുറത്തുപോകാം. (പവർ, മെഡിസിൻ, മീഡിയ, ടെലികോം)
അത്യവശ്യത്തിന് പുറത്ത് ഇറങ്ങുന്നവർ മറ്റുള്ളവരുമായി രണ്ട് മീറ്റർ അകലം പാലിക്കണം.
പുറത്തുപോയവർ വീട്ടിൽ തിരിച്ചെത്തിയ ഉടൻ വസ്ത്രങ്ങൾ നന്നായി കഴുകി വെയിലത്ത് ഇടണം.
പുറത്തുപോയ ശേഷം കൈ 20 സെക്കൻഡ് തുടർച്ചയായി സോപ്പ് ഉപയോഗിച്ച് കഴുകുക. കഴിയുമെങ്കിൽ കുളിക്കുക.
പുറത്തു നിന്ന് കൊണ്ടുവന്ന സാധനങ്ങൾ ശുചിത്വമുള്ളതാണെന്ന് ഉറപ്പ് വരുത്തണം
.