തമിഴ്നാട്ടിൽ ഈ മാസം 31 വരെ ലോക്ക് ഡൗണ്‍
ഈ മാസം 31 വരെ അടച്ചിടല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി
ചെന്നൈ: കോവിഡ് 19 വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍.ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന 15 ാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. ഈ മാസം 31 വരെ അടച്ചിടല്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി നിയമസഭയില്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് ആറുമുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. ഈ മാസംവരെ 31വരെ നിരോധനാജ്ഞ തുടരും.
അതിര്‍ത്തികള്‍ അടക്കും. സര്‍ക്കാറിെന്റ കീഴിലുള്ള അമ്മ കാന്‍റീനുകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.. കടകളും കമ്ബോളങ്ങളും അടച്ചിടുമെന്നും അവശ്യ സര്‍വീസുകള്‍ മാത്രമാണ് ലഭ്യമാകുകയെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, ഹരിയാന, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, തെലങ്കാന, പഞ്ചാബ്, ഡല്‍ഹി, നാഗാലാന്റ്, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുളളത്.