ലോക്ഡൗൺ നാളെ തുടങ്ങും അറിഞ്ഞിരിക്കേണ്ടതെന്തല്ലാം ?
കെഎസ്ആർടിസി, ബസ്, ടാക്സികൾ അടക്കം പൊതുഗതാഗതം ഒന്നുമില്ല. ആശുപത്രി, വാക്സിനേഷൻ, എയർപോർട്ട്, റെയിൽവേസ്റ്റേഷൻ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ഇളവ്. ചരക്ക് ഗതാഗതത്തിന് തടസ്സമില്ല.അവശ്യ സർവ്വീസിലുള്ള ഓഫീസുകള്‍ മാത്രം പ്രവർത്തിക്കും. ആശുപത്രി വാക്സിനേഷൻ എന്നിവയ്ക്കുള്ള യാത്രക്ക് തടസ്സമില്ല. എയർപോർട്ട്, റെയിൽവേ സ്റ്റേഷൻ എന്നിവയിൽ നിന്നുള്ള യാത്രക്കും തടസ്സമില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ദിവസത്തെ ലോക്ഡൗൺ നാളെ തുടങ്ങും. പച്ചക്കറി പലചരക്ക്, റേഷൻ കടകൾ അടക്കമുള്ള അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ വൈകുന്നേകം 7.30 വരെ തുറക്കാം. ബേക്കറിയും തുറക്കാം. എന്നാൽ ഹോം ഡെലിവറി മാത്രമേ പാടുള്ളൂ. കെഎസ്ആർടിസി, ബസ്, ടാക്സികൾ അടക്കം പൊതുഗതാഗതം ഒന്നുമില്ല. ആശുപത്രി, വാക്സിനേഷൻ, എയർപോർട്ട്, റെയിൽവേസ്റ്റേഷൻ തുടങ്ങി അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ഇളവ്. ചരക്ക് ഗതാഗതത്തിന് തടസ്സമില്ല. അന്തർ ജില്ലാ യാത്രകള്‍ പാടില്ല. അടിയന്തിര ആവശ്യത്തിന് മാത്രം യാത്ര ചെയ്യുന്നവർ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും. ബാങ്കുകൾ, ഇൻഷുറൻസ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് പത്ത് മുതൽ ഒരു മണി വരെ പ്രവർത്തിക്കാം.
പ്രൈവറ്റ് സെക്യൂരിറ്റി സർവ്വീസ് പ്രവർത്തിക്കാം. പെട്രോൾ പമ്പുകളും വർക്ക്ഷോപ്പുകളും തുറക്കാം. ചെറിയ നിർമ്മാണ പ്രവർത്തനം അനുവദിക്കും. വിശ്വാസികൾക്ക് പ്രവേശനമില്ലാതെ ആരാധനാലയങ്ങളിൽ ചടങ്ങുകൾ മാത്രം നടത്താം. വീട്ടുജോലിക്ക് പോകുന്നവരെ തടയില്ല. വിവാഹ, മരണാനന്തര ചടങ്ങുതൾത്ത് 20 പേർ മാത്രം. സ്വകാര്യവാഹനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തും. ഓട്ടോ ടാക്സി അവശ്യ സേവനത്തിന് മാത്രം. എല്ലാത്തരം ആവശ്യങ്ങൾക്കും പുറത്തിറങ്ങുന്നവർ സത്യവാങ്മൂലം കരുതണം. അനാവശ്യമായി പുറത്തിറങ്ങിയാൽ കേസെടുക്കും.
മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളും അടക്കണം. ലോക്ഡൗണിൽ കുടുങ്ങിയ ആളുകളെയും ടൂറിസ്റ്റുകൾക്കും വേണ്ടി ഹോട്ടലുകളും ഹോം സ്റ്റേ കളും തുറക്കാം. ഇലക്ട്രിക്, പ്ലംബിങ് പോലെയുള്ള ടെക്നിഷ്യൻസിനാണ് അനുമതി.രോഗ വ്യാപനം കൈവിട്ട അവസ്ഥയിലാണ് ഒടുവിൽ സംസ്ഥാനം അടച്ച് പൂട്ടലിലേക്ക് നീങ്ങുന്നത്. 9 ദിവസത്തെക്കാണ് സമ്പൂർണ്ണ അടച്ചുപൂട്ടൽ. രണ്ടാം തരംഗത്തിൽ 41, 000ല്‍ അധികം രോഗികളാണ് ദിവസേനെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ പശ്ചാത്തലത്തിലാണ് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്.
ലോക്ഡൗണ്‍ അറിഞ്ഞിരിക്കേണ്ടത്
അടിയന്തരപ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും
അടിയന്തരപ്രാധാന്യമില്ലാത്ത വാണിജ്യ, വ്യവസായ മേഖലകള്‍ അടച്ചിടും
ലോക്ഡൗണ്‍ ഇളവുകള്‍
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം
കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മല്‍സ്യബന്ധനം, മൃഗസംരക്ഷണമേഖലകള്‍ക്ക് അനുമതി
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുമാത്രമേ പ്രവര്‍ത്തിക്കാവൂ
ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്താം
ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം
എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണം
ബാങ്കുകള്‍ ഒരുമണി വരെ
ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ 10 മുതല്‍ 1 മണി വരെ
ഐടി, ഐടി അനുബന്ധസ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാം
പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍, സുരക്ഷാഏജന്‍സികള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം
മാസ്ക്, സാനിറ്റൈസര്‍ തുടങ്ങി കോവിഡ് പ്രതിരോധസാമഗ്രികള്‍ നിര്‍മിക്കുന്നവ തുറക്കാം
വാഹനങ്ങളും അത്യാവശ്യ ഉപകരണങ്ങളും റിപ്പയര്‍ ചെയ്യുന്ന കടകള്‍ തുറക്കാം
ഗതാഗതം തടയും
റെയില്‍, വിമാനസര്‍വീസുകള്‍ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല
ചരക്കുവാഹനങ്ങള്‍ തടയില്ല; മെട്രോ റെയില്‍ സര്‍വീസ് നടത്തില്ല
അവശ്യവസ്തുകളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്സി ഉപയോഗിക്കാം
വിമാനത്താവളങ്ങളിലും റയില്‍വേ സ്റ്റേഷനുകളിലും ഓട്ടോ, ടാക്സി ലഭ്യമാകും
സ്വകാര്യവാഹനങ്ങള്‍ അവശ്യവസ്തുക്കളും മരുന്നും വാങ്ങാന്‍ മാത്രമേ പുറത്തിറക്കാവൂ
കോവിഡ് വാക്സിനേഷന് സ്വന്തം വാഹനങ്ങളില്‍ യാത്രചെയ്യാം
സ്കൂളുകളും കോളജുകളും അടച്ചിടും
എല്ലാത്തരം വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടുമെന്ന് സര്‍ക്കാര്‍
ആരാധനാലയങ്ങള്‍ അടച്ചിടും
ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല
ആള്‍ക്കൂട്ടമുണ്ടാകുന്ന മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക പരിപാടികള്‍ക്ക് വിലക്ക്
മൃതദേഹസംസ്കാരത്തിന് പരമാവധി 20 പേര്‍; കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യണം
വിവാഹച്ചടങ്ങിന് പരമാവധി 20 പേര്‍, പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം; റജിസ്ട്രേഷന്‍ വേണം
അനുവദനീയമായ പ്രവൃത്തികള്‍
കോവിഡ് സന്നദ്ധപ്രവര്‍ത്തകരുടെ യാത്രകള്‍ തടയില്ല
ഹോംനഴ്സുമാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും ജോലി സ്ഥലങ്ങളിലേക്ക് പോകാം
ഇലക്ട്രിക്കല്‍, പ്ലമിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസമില്ല
മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് തടസമില്ല
നിര്‍മാണമേഖലയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി തുടരാം
തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ 5 പേരുടെ സംഘങ്ങളായി തിരിക്കണം