ലോക്ക് ഡൗണിന് ശേഷവും 62 ജില്ലകളിൽ നിയന്ത്രണം തുടർന്നേക്കുമെന്ന് റിപ്പോർട്ട്
ഇന്ത്യയിലെ 62 ജില്ലകളിൽ ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണം തുടർന്നേക്കുമെന്ന് റിപ്പോർട്ട്.
ഇന്ത്യയിലെ 62 ജില്ലകളിൽ ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണം തുടർന്നേക്കുമെന്ന് റിപ്പോർട്ട്. കൊവിഡ് ബാധിത ജില്ലകളിലാണ് നിയന്ത്രണം തുടരുക.
രാജ്യത്ത് കോവിഡ് ബാധിത ജില്ലകളുടെ എണ്ണം 274 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ എൺപത് ശതമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇതിലെ 62 ജില്ലകളിൽ നിന്നാണ്. ഈ 62 ജില്ലകൾ സീൽ ചെയ്യണമെന്ന നിർദേശമാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്. കേരളത്തിൽ നിന്നുള്ള കാസർകോഡ്, കണ്ണൂർ, പത്തനംതിട്ട ജില്ലകളും ഇതിൽ ഉൾപ്പെടും. ലോക്ക് ഡൌൺ പിൻവലിച്ചതിന് തുടർച്ചയായാകും നടപടി.