ഡെൽഹി:രാജ്യത്തു ലോക്ക് ഡൌൺ മേയ് 4 ന് ശേഷം രണ്ടാഴ്ച കൂടി നീട്ടാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു കേന്ദ്ര ആഭ്യന്ദ്രമന്ത്രയം ഉത്തരവിറക്കിയിട്ടുള്ളത്.മെയ് 17 വരെയാണ് നീട്ടിയത്. മേയ് 3ന് ലോക്ഡൗൺ തീരാനിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനംറെഡ് സോണുകളിൽ, സൈക്കിൾ റിക്ഷകൾ & ഓട്ടോ റിക്ഷകൾ; ടാക്സികൾ & ഓട്ടോ ക്യാപ്കൾ; ബസുകൾ, ബാർബർ ഷോപ്പുകൾ, സ്പാകൾ, സലൂണുകൾ എന്നിവയു നിരോധിച്ചിട്ടുണ്ട്
In red zones, outside containment zones, certain activities are prohibited in addition to those prohibited throughout India. These are: plying of cycle rickshaws&auto rickshaws; taxis&cab aggregators; intra-district&inter-district plying of buses&barber shops,spas&saloons: MHA
നിരവധി സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗൺ നീട്ടിയതോടെ റോഡ്, റെയിൽ, വ്യോമ ഗതാഗതങ്ങളൊന്നും ഉണ്ടാവില്ല. മെട്രോ സർവീസുകളും നിർത്തിവയ്ക്കും. സ്കൂളുകളും കോളജുകളും തുറക്കില്ല. വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവിൽ പറയുന്നത്. എന്നാൽ ഗ്രീൻസോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകും. ഓറഞ്ച് സോണിലും ഭാഗീക ഇളവുകൾ നൽകും.
Related