സംസ്ഥാനത്ത് ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി കേരളത്തില്‍ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും

സംസ്ഥാനത്തെ മദ്യ വിൽപനശാലകൾ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.

0

സംസ്ഥാനത്ത് ലോക് ഡൗൺ മാനദണ്ഡങ്ങളില്‍ തീരുമാനമായി. ലോക്ഡൌണ്‍ ഇളവുകള്‍ തീരുമാനിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ‍ ചേര്‍ന്ന യോഗത്തിലാണ് ഇളവുകള്‍ തീരുമാനിച്ചത്. യോഗം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.സംസ്ഥാനത്തെ മദ്യ വിൽപനശാലകൾ ബുധനാഴ്ച മുതൽ തുറന്നു പ്രവർത്തിക്കും. ഇന്നു ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ബിവറേജസ് ഔട്ട്ലെറ്റുകൾ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ എന്നിവക്ക് പുറമെ ബാറുകളിലും ബിയർ- വൈൻ പാർലറുകളിലെ പുതിയ കൗണ്ടറുകൾ വഴിയും മദ്യം വിൽപന നടത്തും.

സംസ്ഥാനത്ത് നിലവിൽ ബിവറേജസ് കോർപറേഷന്‌റെ 265 ഉം കൺസ്യൂമർഫെഡിന്റെ 36 ഉം ഔട്ട്ലെറ്റുകളാണുള്ളത്. 598 ബാറുകളും 357 ബിയർ വൈൻ പാർലറുകളുമുണ്ട്. ബാറുകളിലും ബിയർ പാർലറുകളിലും കൂടി മദ്യം പാഴ്സലായി നൽകുമ്പോൾ ഫലത്തിൽ പുതിയ 955 എണ്ണം കൂടി ചേർത്ത് 1256 കൗണ്ടറുകളാണ് തുറക്കപ്പെടുക. ആകെ വിൽപന കേന്ദ്രങ്ങളുടെ എണ്ണത്തിൽ 76 ശതമാനം വർധനയുണ്ടാകുന്നത്.

പ്രധാന തീരുമാനങ്ങള്‍ ഇങ്ങനെ:

കേരളത്തില്‍ മദ്യശാലകള്‍ ബുധനാഴ്ച തുറക്കും

മുടിവെട്ടാന്‍ മാത്രം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം.

അന്തര്‍ജില്ലാ യാത്രകള്‍ക്ക് പാസുകള്‍ വേണം.

എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ മാറ്റി

അന്തര്‍ സംസ്ഥാന യാത്രക്ക് കേന്ദ്രത്തിന്‍റെ അനുമതി വേണം

മദ്യവിൽപനക്കായി മെബൈൽ ആപ്പും സജ്ജമായി. കൊച്ചിയിലെ ഫെയർ കോഡ് ടെക്നോളജീസ് ലിമിറ്റഡ് എന്ന സ്റ്റാർട്ടപ് കമ്പനി വികസിപ്പിച്ച മൊബൈൽ ആപ് സർക്കാർ അംഗീകരിച്ചു. ആപ്പിൽ നിർദേശിക്കുന്ന സമയത്ത് വിൽപന കേന്ദ്രത്തിൽ പോയാൽ മദ്യം ലഭിക്കും. മൊബൈൽ ഫോണിലെ ടോക്കൺ നമ്പർ കടയിൽ കാണിക്കണം.

You might also like

-