ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം ഹർജി

ഏപ്രിൽ 27ന് പോത്തൻകോട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് മന്ത്രി പങ്കെടുത്തെന്ന് ഹർജിയിൽ ആരോപിക്കുന്നു

0

തിരുവനന്തപുരം: ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ചതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഏപ്രിൽ 27ന് പോത്തൻകോട് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ ലോക് ഡൗൺ ചട്ടങ്ങൾ ലംഘിച്ച് മന്ത്രി പങ്കെടുത്തെന്ന് ഹർജിയിൽ ആരോപിക്കുന്നു. തിരുവനന്തപുരം സ്വദേശിയും അഭിഭാഷകനുമായ എം മുനീറാണ് ഹൈക്കോടതിയെ സമീപിച്ചത്.
ലോക്ക് ഡൗൺ ലംഘിച്ചതിന് മന്ത്രിക്കെതിരെ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും ഹർജിക്കാരൻ ആരോപിക്കുന്നു. ലോക്ക് ഡൗൺ മാർഗനിർദേശം ലംഘിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ പരാതി നൽകിയിട്ടും കേസെടുക്കുന്നില്ലെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചിരുന്നു.

You might also like

-