ഗ്രാമീണമേഖലയിൽ കടകൾ തുറക്കാം മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ ഇളവില്ല
പഞ്ചായത്ത് പരിധിയിലുള്ള കടകള്‍ തുറക്കാനും അനുമതിയുണ്ട്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍ എന്നിവയുടെ പരിധിയില്‍ ഇളവ് ബാധകമല്ല.
ഡൽഹി : ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകൾ അനുവദിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ചെറിയ കടകള്‍ ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നൽകിയുള്ള ഉത്തരവ് വെള്ളിയാഴ്ച അർധ രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. പഞ്ചായത്ത് പരിധിയിലുള്ള കടകള്‍ തുറക്കാനും അനുമതിയുണ്ട്. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍, ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍ എന്നിവയുടെ പരിധിയില്‍ ഇളവ് ബാധകമല്ല.
നഗരപരിധിയ്ക്ക് വെളിയില്‍ ഷോപ്പ് ആന്റ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന എല്ലാ കടകള്‍ക്കും ഇളവ് ബാധകമാണ്. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടൂള്ളൂ. ഇവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം തുടങ്ങിയ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്, അതേസമയം ഷോപ്പിംഗ് മാളുകള്‍ തുറക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മാളുകള്‍ക്കുള്ളിലെ കടകള്‍ക്കും തുറക്കാന്‍ അനുവാദമില്ല. അതേസമയം കടകള്‍ തുറക്കുന്നത് സംബന്ധിച്ച് ആലോചിച്ച് പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. ജാഗ്രത തുടരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു
നഗര പരിധിക്കു പുറത്തുള്ള കടകൾക്ക് അനുവദിച്ച ഇളവുകൾ
ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കടകൾ.
വ്യാപാര സമുച്ചയങ്ങളിലെ കടകൾ ഭവന സമുച്ചയങ്ങളിലെ കടകൾ.
മാളുകൾക്കും ഹോട്ട്സ്പോട്ടുകൾക്കും ഇളവ് ബാധകമാകില്ല .
50% ജീവനക്കാരെ പാടുള്ളു എന്ന നിർദേശം പാലിക്കണം.
മാസ്കും ധരിക്കണമെന്നും സാമൂഹ്യ അകലം കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിക്കുന്നു