ലോക്ക്ഡൌണിൽ ഏഴു ജില്ലകളിൽ ഇളവ്,അതിർത്തി മേഖലയിൽ നിരീക്ഷണം
ഇടുക്കി ജില്ലകളില്‍ നാളെ മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.ഇവിടങ്ങളിൽ ഇന്ന് ശു ചികരണ പ്രവർത്തനാൽ നടത്തിശേഷം നാളെ മുതലാകും സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക ഇടുക്കി ജില്ലാ ഗ്രീൻ സോണിൽ ആണെങ്കിലും തമിഴ് നാട് മായി അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ അതിർത്തിമേഖലിൽ നിയന്ത്രണം തുടരും
തിരുവനന്തപുരം :കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൌണിൽ ഇന്ന് മുതൽ ഇളവുകൾ ഏഴു ജില്ലകളിൽ നിലവിൽ വരും. ഗ്രീൻ, ഓറഞ്ച് ബി സോണുകളിൽ ഉൾപ്പെട്ട ജില്ലകളിലാണ് ഇളവുകളുണ്ടാകുക. റെഡ് സോണിൽപ്പെട്ട ജില്ലകളിൽ മെയ് 3ന് ശേഷമേ ഇളവുകളുണ്ടാവൂ. എന്നാല്‍ ഇളവ് പ്രഖ്യാപിച്ച സ്ഥലങ്ങളിലെ ഹോട്ട്‍സ്പോട്ടുകളില്‍ നിയന്ത്രണം തുടരും. ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ട കോട്ടയം, ഇടുക്കി ജില്ലകളില്‍ നാളെ മുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.ഇവിടങ്ങളിൽ ഇന്ന് ശു ചികരണ പ്രവർത്തനാൽ നടത്തിശേഷം നാളെ മുതലാകും സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക ഇടുക്കി ജില്ലാ ഗ്രീൻ സോണിൽ ആണെങ്കിലും തമിഴ് നാട് മായി അതിർത്തി പങ്കിടുന്ന ജില്ലയായതിനാൽ അതിർത്തിമേഖലിൽ നിയന്ത്രണം തുടരും
കോവിഡ് വ്യാപനം തടയുക ലക്ഷ്യം വെച്ച് 27 ദിവസം മുമ്പാണ് കേരളത്തില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇന്നു മുതല്‍ ഏഴു ജില്ലകളിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഹോട്ട്സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കന്ററി കോണ്ടാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് ഹോട്ട്സ്‌പോട്ടുകള്‍ തയ്യാറാക്കിയത്. രോഗത്തിന്റെ വ്യാപനം വര്‍ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട്സ്‌പോട്ടുകള്‍ പുനര്‍നിര്‍ണയിക്കുന്നതാണ്. ആഴ്ച തോറുമുള്ള ഡേറ്റാ വിശകലനത്തിന് ശേഷമായിരിക്കും ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒരു പ്രദേശത്തെ ഒഴിവാക്കുക.രോഗവ്യാപനം കുറക്കുന്നതിനൊപ്പം ഇളവുകളും നിയന്ത്രണങ്ങളും കൃത്യമായി നടപ്പാക്കുക എന്ന അടുത്ത പരീക്ഷണഘട്ത്തിലേക്കാണ് കേരളം കടക്കുന്നത്