ലോക്ക്ഡൌണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്ന് വിദഗ്ദ സമിതി ,റിപ്പോര്‍ട്ട്21 ദിവസം കൂടിനീട്ടണം ഐ എം എ ,
ലോക്ക് ഡൌണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് വിദഗ്ധരെ നിയോഗിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം നിയോഗിച്ച 17 പേരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
തിരുവനന്തപുരം :സംസ്ഥാനത്ത് ലോക്ക്ഡൌണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്ന് വിദഗ്ദ സമിതി റിപ്പോര്‍ട്ട്. മേഖലകള്‍ തിരിച്ച് ഘട്ടംഘട്ടമായി മാത്രമേ ലോക്ക്ഡൌണ്‍ ഒഴിവാക്കാവൂ എന്നും ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം ലോക്ക് ഡൌണ്‍ 21 ദിവസം കൂടി തുടരണമെന്നാവശ്യപ്പെട്ട് ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
ലോക്ക് ഡൌണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് വിദഗ്ധരെ നിയോഗിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രിയാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കേരളം നിയോഗിച്ച 17 പേരടങ്ങുന്ന സമിതിയാണ് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഒറ്റയടിക്ക് ലോക്ക്ഡൌണ്‍ പിന്‍വലിക്കരുത്. എല്ലാ മേഖലകളും ഒരുമിച്ച് തുറന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ വേഗത്തില്‍ തുറന്ന് കൊടുക്കരുതെന്നും വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ഉടനടി കേന്ദ്രത്തിന് സമര്‍പ്പിക്കും
അതേസമയം രോഗവ്യാപനം തടയാന്‍ 21 ദിവസം കൂടി ലോക്ക്ഡൌണ്‍ തുടരണമെന്നാവശ്യപ്പെട്ട് ഐഎംഎ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. കേരളത്തിലേയും രാജ്യത്തേയും രാജ്യാന്തര തലത്തിലേയും വിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം ഐഎംഎ നല്‍കിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച നടപടികളാണ് കേരളത്തില്‍ സ്വീകരിച്ചിട്ടുള്ളതെന്നും ആ നേട്ടം നിലനിര്‍ത്തുന്നതിന് 21 ദിവസം കൂടി ലോക്ക് ഡൌണ്‍ തുടരണമെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്.ഭാഗികമായേ ലോക്ക്ഡൌണ്‍ പിന്‍വലിക്കൂവെന്ന സൂചനയാണ് ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി നല്‍കിയത്. വര്‍ക്ക്ഷോപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. മൊബൈല്‍ – കമ്പ്യൂട്ടര്‍ ഷോപ്പുകള്‍ എന്നിവ ആഴ്ചയില്‍ ഒരു ദിവസം മാത്രം തുറക്കുന്നത് പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.