ഉമ്മൻ ചാണ്ടിയെയും കോൺഗ്രസിനെയും പുതുപ്പള്ളി കൈവിട്ടു ,രമേശ് ചെന്നിത്തലയുടെയും , മുല്ലപ്പള്ളിയുടേയു പഞ്ചായത്തിൽ ഇടതിന് നേട്ടം

പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് - 7, യു.ഡി.എഫ് - 6, ബിജെപി - 3, ഇടതു സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2015ല്‍ 11 സീറ്റുകള്‍ സ്വന്തമാക്കി കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു

0

കോട്ടയം : ഉമ്മന്‍ ചാണ്ടിയുടെ തട്ടകവും കോണ്‍ഗ്രസിനെ കൈവിട്ടു. 25 വര്‍ഷത്തിന് ശേഷമാണ് പുതുപ്പള്ളി പഞ്ചായത്ത് യു.ഡി.എഫില്‍ നിന്ന് എല്‍.ഡി.എഫ് പിടിച്ചെടുത്തു .കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്ന പുതുപ്പള്ളിയാണ് ഇത്തവണ യു.ഡി.എഫ് തറപറ്റി . പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് – 7, യു.ഡി.എഫ് – 6, ബിജെപി – 3, ഇടതു സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. 2015ല്‍ 11 സീറ്റുകള്‍ സ്വന്തമാക്കി കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടിയിരുന്നു.പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എട്ടു ഗ്രാമ പഞ്ചായത്തുകളിൽ ആര് ഗ്രാമപഞ്ചായത്തിന്റെ ഭരണം എൽ ഡി എഫ് ണ് ലഭിച്ചു രണ്ടു പഞ്ചായത്തിൽ മാത്രമാണ് യു ഡി എഫ് ണ് നേരിയമുന്നേറ്റ മുണ്ടാക്കാനായത് .

അതേസമയ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ വാര്‍ഡുകളില്‍ യുഡിഎഫ് നേതാക്കളെ പിന്തള്ളി എല്‍ ഡി എഫിന് വമ്പന്‍ ജയം. മുല്ലപ്പള്ളിയുടെ കല്ലാമല ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ ആശിഷ് 1000 ലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത് .കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ്. കേരളത്തിലെ പല ഭാഗങ്ങളിലും യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്ത കാഴ്ചയാണ്.4 കോര്‍പറേഷനുകളിലും 38 മുന്‍സിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 104 ബ്ലോക് പഞ്ചായത്തുകളിലും 476 ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നിലാണ്.
2 കോര്‍പ്പറേഷനുകളിലും 39 മുന്‍സിപാലിറ്റികളിലും 4 ജില്ലാ പഞ്ചായത്തിലും 47 ബ്ലോക് പഞ്ചായത്തിലും 377 ഗ്രാമപഞ്ചായത്തിലും യുഡിഎഫ് മുന്നിലാണ്.

You might also like

-