തദ്ദേശതെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ഏതാനം മണിക്കൂറുകൾ മാത്രം
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ പശ്ചാതലത്തിൽ മൂന്ന് വടക്കൻ ജില്ലകളിൽ നിരോധനാജ്ഞ. കോഴിക്കോട് അഞ്ചിടത്തും കാസർകോട് പത്തിടത്തും കർഫ്യൂ. മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ ഡിസംബർ 22വരെ നിരോധനാജ്ഞ
കേരളം കാത്തിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ഏതാനം മണിക്കൂറുകൾ മാത്രം. 244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. മൂന്ന് ഘട്ടമായി അവസാനിച്ച വോട്ടെടുപ്പിന്റെ ആദ്യഫലസൂചനകൾ എട്ടരയോടെ അറിയാം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ പശ്ചാതലത്തിൽ മൂന്ന് വടക്കൻ ജില്ലകളിൽ നിരോധനാജ്ഞ. കോഴിക്കോട് അഞ്ചിടത്തും കാസർകോട് പത്തിടത്തും കർഫ്യൂ. മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ ഡിസംബർ 22വരെ നിരോധനാജ്ഞ.
കോവിഡ് ബാധിതര്‍ക്കു വിതരണം ചെയ്ത സ്‌പെഷ്യല്‍ തപാല്‍വോട്ടുകള്‍ ഉള്‍പ്പെടെയുള്ള തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വിവിധ കേന്ദ്രങ്ങളില്‍ വോട്ടെണ്ണലിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രചാരണത്തിലും വോട്ടെടുപ്പിലും എന്ന പോലെ വോട്ടെണ്ണലിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ക്രമീകരണങ്ങള്‍. സംസ്ഥാനത്താകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്.
കൗണ്ടിങ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്‌കും ഫേസ് ഷീല്‍ഡും ധരിക്കും. കൗണ്ടിങ് ഹാളില്‍ എത്തുന്ന സ്ഥാനാഥികളും കൗണ്ടിങ് ഏജന്റുമാരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം. ഉച്ചയോടെ എല്ലാഫലങ്ങളും പുറത്തുവരുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. രാഷ്ട്രീയ വിവാദങ്ങള്‍ നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പില്‍ 76.04 ശതമാനമായിരുന്നു പോളിങ്.