സെമി ഫൈനലിൽ കേരളം ചുവന്നു തുടത്തു ഇടതു മുന്നണിക്ക് നേട്ടം
4 കോര്‍പറേഷനുകളിലും 38 മുന്‍സിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 104 ബ്ലോക് പഞ്ചായത്തുകളിലും 476 ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നിലാണ്
തിരുവനന്തപുരം: സ്വര്ണക്കടത്ത് ഉൾപ്പെടെ യു ഡി എഫ്
അഴിച്ചുവിട്ട ആരോപണങ്ങളിൽ പതറാതെ നിയതെരെഞ്ഞെടുപ്പിന്റെ സെമി ഫൈനലിൽ എല്‍ഡിഎഫ് അഭിമാനാര്‍ഹമായ നേട്ടം . സ്വര്‍ണക്കടത്തടക്കം വിഷയങ്ങളുന്നയിച്ച് യുഡിഎഫും ബിജെപിയും ഇടത് നേതൃത്വത്തെ വരിഞ്ഞ് മുറുക്കിയപ്പോള്‍ വോട്ടു തട്ടാൻ ശ്രമിച്ചപ്പോൾ ഇടതു സർക്കാരിന്റെ ജനക്ഷേമ പ്രവർത്തങ്ങൾ ജനങ്ങൾക്ക് മുന്നിൽ എന്നി പറഞ്ഞു എല്‍ഡി എഫ് തങ്ങളുടെ വോട്ടു ഉറപ്പിച്ചു മലവെള്ള പാച്ചിൽ പോലെ ബി ജെ പി യും കോൺഗ്രസ്സും അഴിച്ചു വിട്ട ആരോപണ ശരങ്ങൾ ഒന്ന് ഇടതു മുന്നണിയിലെ ഒട്ടു ബാധിച്ചില്ല യു ഡി എഫ് തൊടുത്തുവിട്ട ആരോപണ ശരങ്ങൾ അവരുടെ മേൽ തന്നെ പതിക്കുന്ന കാഴ്ച കേരളം കണ്ടു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി ഏല്പിച്ച പ്രകാരം കോൺഗ്രസ്സിന് അടുത്തകാലത്തുന്നും വെച്ചുകെട്ടാനാകില്ലന്നു സാരം 4 കോര്‍പറേഷനുകളിലും 38 മുന്‍സിപാലിറ്റികളിലും 10 ജില്ലാ പഞ്ചായത്തുകളിലും 104 ബ്ലോക് പഞ്ചായത്തുകളിലും 476 ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ് മുന്നിലാണ്
മഹാമാരിക്കാലത്ത് കിട്ടിയ ദുരിതാശ്വാസകിറ്റുകളും സഹായങ്ങളും ക്ഷേമപെൻഷനുകളുമൊന്നും ജനങ്ങൾ മറന്നില്ല. ഭരണത്തുടര്‍ച്ചയെന്ന മുദ്രാവാക്യവുമായി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ ഈ വിജയം എല്‍ഡിഎഫിന് കരുത്ത് പകരുമ്പോള്‍ തോല്‍വിയെ കുറിച്ചുള്ള ആത്മപരിശോധന യുഡിഎഫിലും ബിജെപിയിലും പൊട്ടിത്തെറികളുണ്ടാക്കിയേക്കും.കൊവിഡ് കാലത്തെ പ്രയാസങ്ങളെല്ലാം മറന്ന് ഏറ്റവും വലിയ ജനാധിപത്യ പോരാട്ടത്തിലേക്ക് പോകുമ്പോള്‍ സംസ്ഥാനത്ത് ഭരണമുന്നണി സമാനതകളില്ലാത്ത ആരോപണങ്ങള്‍ക്ക് നടുവിലായിരുന്നു. പ്രചാരണത്തിന്‍റെ ഓരോ ഘട്ടത്തിലും ആരോപണങ്ങള്‍ക്ക് എരിവും പുളിവുമേറി. മുഖ്യമന്ത്രിയുടെ ഓഫീസിനെ ലക്ഷ്യം വച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുന്നേറിയപ്പോള്‍ പല ഘട്ടത്തിലും എല്‍ഡിഎഫ് പ്രതിസന്ധിയിലായി. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടിയും ഉറച്ച വിശ്വാസത്തിലായിരുന്നു. ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കും. മുഖ്യമന്ത്രി ഒരു ദിവസം പറഞ്ഞത് ഓർക്കാം, നാട്ടിലെ ജീവിതം അനുഭവിച്ചറിയുന്നവര്‍ക്ക് ഈ സര്‍ക്കാരിനെ തള്ളിക്കളയാനാകില്ല.
കൊവിഡ് കാലത്ത് ഉറച്ച നിലപാടുകളും, മഹാമാരിയെ നേരിടാൻ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തിൽ കൃത്യമായി പ്രവർത്തനങ്ങൾക്ക് ഏകോപനം നടത്തിയതും, കൃത്യമായി പെന്‍ഷന്‍ കൊടുത്തതും, എല്ലാ കാര്‍ഡുടമകള്‍ക്കും സൗജന്യ കിറ്റ് കൊടുത്തതുമെല്ലാം എല്‍ഡിഎഫിന് ഗുണമായി. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം പേര്‍ക്ക് വീട് കൊടുത്തതും, ആശുപത്രികളും സ്കൂളുകളും നവീകരിച്ചതുമെല്ലാം നേരിട്ടറിഞ്ഞ വോട്ടര്‍മാര്‍ സ്വാഭാവികമായി എല്‍ഡിഎഫിനൊപ്പം നിന്നു.
തിരുവനന്തപുരത്ത് 73 സീറ്റുകളില്‍ 52 ഇടത്ത് എല്‍.ഡി.എഫും 17 ഇടത്ത് യു.ഡി.എഫും നാലിടത്ത് എന്‍.ഡി.എയും നേട്ടമുണ്ടാക്കി.കൊല്ലത്ത് 68 പഞ്ചായത്തുകളില്‍ 43 ഇടങ്ങളില്‍ 23 ഇടങ്ങളില്‍ യു.ഡി.എഫും രണ്ടിടത്ത് എന്‍.ഡി.എയും വിജയിച്ചു. പത്തനംതിട്ടയില്‍ 53 പഞ്ചായത്തുകളില്‍ 23 ഇടങ്ങളില്‍ 23 ഇടങ്ങളില്‍ യു.ഡി.എഫും മൂന്നിടങ്ങളില്‍ എന്‍.ഡി.എയും വിജയിച്ചു. ആലപ്പുഴയില്‍ 72 പഞ്ചായത്തുകളില്‍ 49 ഇടത്ത് 19 പഞ്ചായത്തുകളില്‍ യു.ഡി.എഫ്. രണ്ടിടങ്ങളില്‍ എന്‍.ഡി.എയും വിജയിച്ചു.
യു.ഡി.എഫിന്‍റെ എക്കാലത്തെയും കോട്ടയായ കോട്ടയം ജില്ലയില്‍ ചരിത്രത്തിലാദ്യമായി എല്‍.ഡി.എഫ് വിജയിച്ചു. 71ല്‍ 39 ഇടങ്ങളില്‍ എല്‍.ഡി.എഫും. 24 ഇടങ്ങളില്‍ യു.ഡി.എഫും മൂന്നിടങ്ങളില്‍ എന്‍.ഡി.എയും വിജയിച്ചു. ഇടുക്കിയില്‍ 27 ഇടങ്ങളില്‍ യു.ഡി.എഫും 23 ഇടങ്ങളില്‍ എല്‍.ഡി.എഫും നേട്ടമുണ്ടാക്കി. എറണാകുളത്ത് 51 ഇടങ്ങളില്‍ യു.ഡി.എഫും 21 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും വിജയിച്ചു. തൃശൂര്‍ 65 പഞ്ചായത്തില്‍ യു.ഡി.എഫ് 19 പഞ്ചായത്തുകളില്‍ യു.ഡി.എഫും
ഒരിടത്ത് എന്‍.ഡി.എയും വിജയിച്ചു. പാലക്കാട് 62 ഇടങ്ങളില്‍ എല്‍.ഡി.എഫും 24 പഞ്ചായത്തുകളില്‍ യു.ഡി.എഫും രണ്ടിടത്ത്എന്‍.ഡി.എയും നേട്ടമുണ്ടാക്കി. യു.ഡി.എഫ് കോട്ടയായ മലപ്പുറത്ത് 73 പഞ്ചായത്തുകള്‍ യു.ഡി.എഫ് നേടിയപ്പോള്‍ 18 ഇടങ്ങളില്‍ എല്‍.ഡി.എഫ് വിജയിച്ചു.
കോഴിക്കോട് 43 പഞ്ചായത്തുകളില്‍ 43 പഞ്ചായത്തുകള്‍ എല്‍.ഡി.എഫ് നേട്ടമുണ്ടാക്കിയപ്പോള്‍ 27 പഞ്ചായത്തുകള്‍ യു.ഡി.എഫ് സ്വന്തമാക്കി. വയനാട്ടില്‍ 17 സീറ്റുകള്‍ യു.ഡി.എഫും ഏഴിടത്ത് എല്‍.ഡി.എഫും ജയിച്ചു. കണ്ണൂരില്‍ 56 പഞ്ചായത്തുകളാണ് എല്‍.ഡി.എഫ് പിടിച്ചെടുത്തത്. യു.ഡി.എഫ് 15 പഞ്ചായത്തുകള്‍. ഇഞ്ചോടിഞ്ച് മത്സരം നടന്ന കാസര്‍കോട് 16 ഇടങ്ങളില്‍ യു.ഡി.എഫും 15 പഞ്ചായത്തുകളില്‍ എല്‍.ഡി.എഫും ആറ് പഞ്ചായത്തുകളില്‍ എന്‍.ഡി.എയും വിജയിച്ചു.