പ്രളയസഹായം സർക്കാർ നിക്ഷേത്തിച്ചു വീട് നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു

രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്ക‍ാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് തൃക്കൈപ്പറ്റ പള്ളിക്കവ സനില്‍ തകർന്ന വീടിനുള്ള തുങ്ങി മരിച്ചത്

0

കല്പറ്റ :വയനാട്ടില്‍ രണ്ടായിരത്തിപ്പതിനെട്ടിലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് തൂങ്ങിമരിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും സര്‍ക്ക‍ാര്‍ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് തൃക്കൈപ്പറ്റ പള്ളിക്കവ സനില്‍ തകർന്ന വീടിനുള്ള തുങ്ങി മരിച്ചത് അടിയന്തരസഹായമായ പതിനായിരം രൂപ ഒഴികെ മറ്റൊരു സഹായവും സനിലിന് ലഭിച്ചിരുന്നില്ല. ഭൂമിയുടെ രേഖകള്‍ നഷ്ടപ്പെട്ടതു കാരണം ലൈഫ് പദ്ധതിയിലും സനില്‍ ഉള്‍പ്പെട്ടിരുന്നില്ല.
പിന്നാക്ക സമുദായത്തിൽ പെട്ട സനിലൈൻ ഭാര്യയും രണ്ടു പെൺ മക്കളാണുള്ളത് അര്ഹതയുണ്ടായിട്ടും ഇവർക്ക് സർക്കാർ ധന സഹായം നിക്ഷേധിച്ചവർക്കെതിരെ നടപടി വേണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്2018 ലെ പ്രായത്തിൽ സനിലിന്റെ വീട് പൂർണമായി തകർന്നിരുന്നു നിരവധി തവണ വൈത്തിരി താലൂക്ക് ഓഫിസിലും മറ്റു കയറി ഇറങ്ങിയിട്ടും ഇയാളുടെ തകർന്ന വീട് പുനരുദ്ധരിക്കാൻ സര്ക്കാര് തലത്തിൽ നടപടി സ്വീകരിച്ചിരുന്നില്ല റവന്യൂ വകുപ്പ് നടത്തിയ പരിശോധനയിൽ പൂർണമായി തകര്ന്ന ഇയാളുടെ വീടിന്‌ 70 ശതമാനം കേടുപാടുകൾ ഉണ്ടായതായാണ് രേഖപെടുത്തിയിട്ടുള്ളത് . എന്നാൽ നിലവിലെ വീട് അറ്റകുറ്റപ്പണി നടത്തി താമസ യോഗ്യമാക്കാനോ പുതിയത് നിർമ്മിച്ചു നല്കുവാനോ സർക്കാർ തലത്തിൽ നടപടിയില്ലാത്തതിനാലാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്

You might also like

-