ഭൂമിയിൽ ആദ്യം കുടുംബം ആരുടേത് ?. ഉത്തരം നിങ്ങൾക്ക് അറിയാമോ ?

കല്ലിൽ കാണപ്പെട്ട ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങളിൽ അമ്മയുടെ പിൻകാലുകൾക്ക് പിന്നിൽ വയറിനോട് ചേർന്ന് ഒരു കുഞ്ഞു പള്ളിയുടെതു ഉൾപ്പെടുന്നു,ഫോസിലിൽ 'അമ്മ പല്ലി അവളുടെ വാൽ കൊണ്ട് കുഞ്ഞു പല്ലിയെ ചുറ്റിപ്പിടിച്ചിരിക്കുന്ന ഫോസ്സിലാണ കണ്ടെത്തിയിട്ടുള്ളത്

0

ഭൂമിയിൽ ആദ്യം കുടംബമായി താമസിച്ചിരുന്നത് ആര് എന്ന് ചോദിച്ചൽ നാമെല്ലാം പറയും അത് മാനുഷരാണെന്ന് എന്നാൽ അത് ശരിയാളാണെന്ന് നരവൻഷ ശാസ്ത്രഞ്ഞ്ജർ ഇപ്പോൾ പറയുന്നത് കാരണം അടുത്തിടെ കാനഡയിൽ ശാസ്ത്രജ്ഞർ നടത്തിയ ഉത്ഖനനത്തിലാണ് പുതിയ കണ്ടെത്തലിലേക്ക് വഴിവച്ച തെളിവുകൾ ലഭിച്ചത്
309 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു പ്രാകൃത പല്ലിയുടെ ഫോസിൽ കാനഡയിൽ നിന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഇതുവരെയുള്ള മനുഷ്യരുടെ പഠനങ്ങൾക്കും ചിന്തകൾക്കും അപ്പുറം പുതിയ കുടുംബത്തെകുറിച്ചുള്ള അറിവ് മാനവരാശിക്ക് ലഭിക്കുന്നത്
മനുഷ്യനുമുന്പ് ഭൂമിയിൽ ഒരു മൃഗരാജ്യഉണ്ടായിരുന്നു എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത് ഭൂമിയിലെ ഏറ്റവും പ്രാചിനകുടുംബം ഒരിനം പ്രാചിന പല്ലികൾ എന്നാണ് നരവംശ ശാസ്ത്രജ്ഞർ ഇപ്പോൾ പറയുന്നത് കൂട്ടത്തോടെ ഈ പല്ലികൾ കുടുംബമായി താമസിച്ചിരുന്നതായാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത് .

കല്ലിൽ കാണപ്പെട്ട ഫോസിലൈസ് ചെയ്ത അവശിഷ്ടങ്ങളിൽ അമ്മയുടെ പിൻകാലുകൾക്ക് പിന്നിൽ വയറിനോട് ചേർന്ന് ഒരു കുഞ്ഞു പല്ലിയുടെതു ഉൾപ്പെടുന്നു,ഫോസിലിൽ ‘അമ്മ പല്ലി അവളുടെ വാൽ കൊണ്ട് കുഞ്ഞു പല്ലിയെ ചുറ്റിപ്പിടിച്ചിരിക്കുന്ന ഫോസ്സിലാണ കണ്ടെത്തിയിട്ടുള്ളത് .

കാനഡയിലെ ഒന്റാറിയോയിലെ കാള്‍ട്ടണ്‍ സര്‍വ്വകലാശാലയാണ് പഠനം നടത്തിയത്. ഒരു ചെറിയ ജീവിയുടെ അസ്ഥികൂടത്തെ വാല്‍ കൊണ്ട് മൂടുന്ന പല്ലി വര്‍ഗത്തില്‍ പെട്ട ഒരു ജീവിയുടെ ഫോസില്‍ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയ ഫോസിലിന് ഏതാണ്ട് 300 ദശലക്ഷം വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു. ഫോസിലിലെ ചെറിയ ജീവികള്‍ പല്ലിയുടെ സന്തതികളായിരിക്കാമെന്നും, ഇതിനെ രക്ഷകര്‍ത്താവിന്റെ സംരക്ഷണ മനോഭാവത്തിന്റെ ആദ്യതെളിവായി പരിഗണിക്കാമെന്നും ശാസ്ത്രലോകം വിലയിരുത്തി.

ഇന്നത്തെ സസ്തനികളുടേതിന് സമാനമായ പെരുമാറ്റമാണിതെന്നും പഠനത്തില്‍ പറയുന്നു. ഒന്റാറിയോയിലെ കാള്‍ട്ടണ്‍ സര്‍വ്വകലാശാലയിലെ എര്‍ത്ത് സയന്‍സസ് വിഭാഗം പ്രൊഫസര്‍ ഹിലാരി മാഡിന്‍ നേതൃത്വം നല്‍കിയ പഠനം നേച്ചര്‍ ഇക്കോളജി ആന്‍ഡ് എവലൂഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. പുതിയ ഗവേഷണം, പണ്ടുമുതലേ കുഞ്ഞുങ്ങളെ പരിചരിച്ചിരുന്നു എന്നതിന്റെ തെളിവാണ്, മാഡിന്‍ പറഞ്ഞു.

രക്ഷാകര്‍തൃ പരിചരണത്തിന്റെ പരിണാമം ശാസ്ത്ര ലോകത്തിന് ഇന്നും അജ്ഞാതമായ രഹസ്യമാണ്. സസ്തനികളില്‍ സാധാരണമായി കണ്ടുവരുന്ന ഈ പ്രത്യേകത അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധവുമായി ഇഴചേര്‍ന്നതാണ്. എന്നാല്‍ പുതിയ കണ്ടെത്തലുകള്‍ വെളിച്ചം വീശുന്നത് സസ്തനികള്‍ അല്ലാത്ത ജീവികളും ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുന്നെ കുടുംബമായി ജീവിക്കുന്ന രീതി ആരംഭിച്ചിരുന്നു എന്നാണ്.

പ്രായപൂര്‍ത്തിയായ ഒരു മൃഗം അവരുടെ സന്താനങ്ങളെ വളരെയധികം സംരക്ഷിക്കുകയും, ജീവിച്ചിരിക്കുന്നതുവരെ തന്റെ കുഞ്ഞുങ്ങളെ ഒരു ഗുഹയില്‍ സുരക്ഷിതമായി ഒളിപ്പിക്കാറുണ്ടെന്നും പഠനം പറയുന്നു

You might also like

-