ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി
മാർഗരറ്റ് താച്ചറിനും തെരസാ മേയ്ക്കും ശേഷം ബ്രിട്ടനിൽ പ്രധാനമന്ത്രിയാകുന്ന വനിതയാണ് ലിസ് ട്രസ്. ഒന്നരലക്ഷത്തോളം കൺസർവേറ്റീവ് അംഗങ്ങളിൽ 81,326 വോട്ട് ലിസ് ട്രസ് നേടിയപ്പോൾ 60,399 വോട്ട് മാത്രമാണ് ഋഷി സുനകിന് ലഭിച്ചത്.
ലണ്ടൻ| വിദേശകാര്യ മന്ത്രി ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി. കൺസർവേറ്റീവ് അംഗങ്ങൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിൽ ഇന്ത്യൻ വംശജനായ ഋഷി സുനകിനെ മറികടന്നാണ് ലിസ് ട്രസിന്റെ വിജയം. മാർഗരറ്റ് താച്ചറിനും തെരസാ മേയ്ക്കും ശേഷം ബ്രിട്ടനിൽ പ്രധാനമന്ത്രിയാകുന്ന വനിതയാണ് ലിസ് ട്രസ്. ഒന്നരലക്ഷത്തോളം കൺസർവേറ്റീവ് അംഗങ്ങളിൽ 81,326 വോട്ട് ലിസ് ട്രസ് നേടിയപ്പോൾ 60,399 വോട്ട് മാത്രമാണ് ഋഷി സുനകിന് ലഭിച്ചത്.പാർട്ടി ഗേറ്റ് വിവാദത്തെ തുടർന്ന് ബോറിസ് ജോൺസൺ രാജിവച്ചതിനാലാണ് പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കേണ്ടി വന്നത്. കൺസർവേറ്റീവ് പാർട്ടിയേയും ലിസ് ട്രസ് തന്നെ നയിക്കും.
VIDEO: ?? Liz Truss is announced as winner of the vote to choose the leader of Britain's Conservative Party, thereby becoming the UK's next Prime Minister. In her acceptance speech, she pledges a 'bold plan to cut taxes and grow our economy' while tackling energy supply issues pic.twitter.com/Mh8CUxr2Dw
— AFP News Agency (@AFP) September 5, 2022
ആദ്യഘട്ടത്തിൽ കൺസർവേറ്റീവ് എംപിമാരാണ് വോട്ട് രേഖപ്പെടുത്തിയത്. അഞ്ച് റൗണ്ടുകളിലായി നടന്ന ആദ്യഘട്ടത്തിൽ മറ്റ് സ്ഥാനാർഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഋഷി സുനകിന്റെ മുന്നേറ്റം. അഞ്ചിൽ നാല് റൗണ്ടിലും ഋഷി സുനകിനും പെന്നി മോർഡന്റിനും പിന്നിലായിരുന്നു ലിസ് ട്രസ്. അവസാന റൗണ്ടിൽ പെന്നി മോർഡന്റിനെ പിന്നിലാക്കിയാണ് ലിസ് ട്രസ് ഋഷി സുനകിന് വെല്ലുവിളിയായത്.ഇന്ത്യൻ വംശജനെന്നും അതിസമ്പന്നനെന്നുമുള്ള പാർട്ടിയ്ക്കുള്ളിലെ എതിരാളികളുടെ പ്രചാരണമാണ് ഋഷി സുനകിന് തിരിച്ചടിയായത്.