തത്സമയചുംബനം റിപ്പോർട്ടിങ്ങിനിടെ വനിതാ റിപ്പോർട്ടറെ ചുംബിച്ച് ഫുട്ബോൾ താരം

മത്സരത്തിൽ ഉടനീളം തകർപ്പൻ പ്രകടനം പുറത്തെടുത്ത സിൻചെങ്കോയുടെ വിജയാഘോഷം ഇങ്ങനെയായിരുന്നു. മത്സരത്തിന് ശേഷം തത്സമയ അഭിമുഖം നൽകുമ്പോഴായിരുന്നു സിൻചെങ്കോയുടെ ചൂടൻ ചുംബനം

0

ലണ്ടൻ: ലൈവ് ടെലികാസ്റ്റിനിടെ വനിതാ റിപ്പോർട്ടറെ ചുംബിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം. മാഞ്ചസ്റ്റർ സ്റ്റി താരവും ഉക്രെയ്ൻ ഇന്‍റർനാഷണലുമായ അലക്സാണ്ടർ സിൻചെങ്കോയാണ് സ്പോർട്സ് മാധ്യമപ്രവർത്തക വ്ലാഡ സെഡാനെ ചുംബിച്ചത്. യുവേഫ യൂറോപ്യൻ ചാംപ്യൻഷിപ്പ് പോരാട്ടത്തിൽ സെർബിയയെ 5-0ന് തോൽപ്പിച്ചശേഷമായിരുന്നു സുഹൃത്ത് കൂടിയായ സെഡാനെ, സിൻചെങ്കോ ചുംബിച്ചത്.

മത്സരത്തിൽ ഉടനീളം തകർപ്പൻ പ്രകടനം പുറത്തെടുത്ത സിൻചെങ്കോയുടെ വിജയാഘോഷം ഇങ്ങനെയായിരുന്നു. മത്സരത്തിന് ശേഷം തത്സമയ അഭിമുഖം നൽകുമ്പോഴായിരുന്നു സിൻചെങ്കോയുടെ ചൂടൻ ചുംബനം. ക്യാമറയ്ക്ക് മുന്നിലെ സിൻചെങ്കോയുടെ പ്രകടനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ രംഗത്തെത്തിയിട്ടുണ്ട്. സിൻചെങ്കോയുടെ പ്രവർത്തി അനുചിതമായിപ്പോയെന്ന് ചിലർ അഭിപ്രായപ്പെട്ടപ്പോൾ, ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും ചുംബിച്ചതിൽ തെറ്റില്ലെന്നുമാണ് മറ്റു ചിലർ പറഞ്ഞത്

You might also like

-