ഇ​സ്ര​യേ​ൽ നിർമ്മിത മ​ദ്യ​ക്കു​പ്പി​യി​ൽ ഗാ​ന്ധിച്ചി​ത്രം;ഉടൻ ന​ട​പ​ടി​ക്ക് ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ നി​ർ​ദേ​ശം

വി​ഷ​യ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ​യാ​ണ് കമ്പ​നി​ക്കെ​തി​രേ രാ​ജ്യ​ത്തും ന​യ​ത​ന്ത്ര ത​ല​ത്തി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​ഭാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ഉ​പ​രാ​ഷ്ട്ര​പ​തി കേ​ന്ദ്ര​മ​ന്ത്രി​യോ​ടു നി​ർ​ദേ​ശി​ച്ച​ത്.

0

ഡൽഹി :മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം ഇ​സ്ര​യേ​ൽ കമ്പനി​യു​ടെ മ​ദ്യ​ക്കു​പ്പി​യിൽ ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ് ജ​യ​ശ​ങ്ക​റി​ന് ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ നി​ർ​ദേ​ശം. മദ്യക്കുപ്പിയുടെ ലേബലിലാണ് ഗാന്ധിച്ചിത്രമുള്ളത്. വി​ഷ​യ​ത്തി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തോ​ടെ​യാ​ണ് കമ്പ​നി​ക്കെ​തി​രേ രാ​ജ്യ​ത്തും ന​യ​ത​ന്ത്ര ത​ല​ത്തി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ൻ സ​ഭാ​ധ്യ​ക്ഷ​ൻ കൂ​ടി​യാ​യ ഉ​പ​രാ​ഷ്ട്ര​പ​തി കേ​ന്ദ്ര​മ​ന്ത്രി​യോ​ടു നി​ർ​ദേ​ശി​ച്ച​ത്.

ഇ​സ്ര​യേ​ൽ കമ്പനി മ​ദ്യ​ക്കു​പ്പി​യി​ൽ മ​ഹാ​ത്മാ ഗാ​ന്ധി അ​ട​ക്ക​മു​ള്ള ച​രി​ത്ര പു​രു​ഷ​ന്മാ​രു​ടെ ചി​ത്രം ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രേ ആം ​ആ​ദ്മി പാ​ർ​ട്ടി എം​പി സ​ഞ്ജ​യ് സിം​ഗാ​ണ് ശൂ​ന്യ​വേ​ള​യി​ൽ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. സം​ഭ​വം മ​ദ്യ​ത്തി​നെ​തി​രെ എ​ന്നും ശ​ബ്ദ​മു​യ​ർ​ത്തി​യി​രു​ന്ന ഗാ​ന്ധി​ജി​യെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണെ​ന്നു അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ത്തി​ൽ മ​ദ്യ​ക്കമ്പനി​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഹാ​ത്മാ ഗാ​ന്ധി നാ​ഷ​ണ​ൽ ഫൗ​ണ്ടേ​ഷ​ൻ എ​ബി ജെ ​ജോ​സ് ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

വി​ഷ​യം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ സം​ഭ​വ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ എ​ഴു​ന്നേ​റ്റ​തോ​ടെ രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​ൻ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. സ​ഭ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യോ​ടു ഉ​ചി​ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കാ​ൻ വെ​ങ്ക​യ്യ നാ​യി​ഡു നി​ർ​ദേ​ശി​ച്ചു.

You might also like

-