സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കല്‍; തീരുമാനം പത്തുദിവസത്തിനകം അറിയിക്കണം: സുപ്രീം കോടതി

സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കാനോ ആധാറുമായി ബന്ധിപ്പിക്കാനോ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കില്‍ സെപ്തംബര്‍ 24നുള്ളില്‍ വിവരം നല്‍കണമെന്ന് കോടതി വ്യക്തമാക്കി.

0

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന വിഷയത്തില്‍ എത്രയും വേഗം മറുപടി നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കാനോ ആധാറുമായി ബന്ധിപ്പിക്കാനോ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെങ്കില്‍ സെപ്തംബര്‍ 24നുള്ളില്‍ വിവരം നല്‍കണമെന്ന് കോടതി വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള കേസുകള്‍ സുപ്രിംകോടതിയിലേക്ക് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേന്ദ്രസര്‍ക്കാരിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി.

ഇപ്പോഴത്തെ സാഹചര്യത്തില്‍ വിഷയത്തില്‍ ഹൈക്കോടതിയാണോ സുപ്രീം കോടതിയാണോ തീരുമാനം എടുക്കേണ്ടതെന്ന് നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

You might also like

-