വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് കേസ് അഴിമതി നിരോധന നിയമപ്രകാരം സി ബി ഐ കേസ്സെടുക്കും

സ്വപ്ന സുരേഷ് വഴി ഉദ്യോഗസ്ഥരിലേക്കും കമ്മീഷന് എത്തിയെന്ന വ്യക്തമായതോടെയാണ് പിസി ആക്ട് ചുമത്തുന്നത് വിജിലന്‍സ് പിടിച്ചെടുത്ത പല രേഖകളും ഇതോടെ സി.ബി.ഐക്ക് കൈമാറേണ്ട സാഹചര്യവും ഉണ്ടാകും

0

തൃശൂർ :വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ നല്‍കിയെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതോടെ സി.ബി.ഐ അഴിമതി നിരോധന നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്യും . സന്തോഷ് ഈപ്പന്‍റെ മൊഴി കൂടാതെ നിർണായക രേഖകളും സി.ബി.ഐക്ക് ലഭിച്ചതായാണ് വിവരം.

സ്വപ്ന സുരേഷ് വഴി ഉദ്യോഗസ്ഥരിലേക്കും കമ്മീഷന് എത്തിയെന്ന വ്യക്തമായതോടെയാണ് പിസി ആക്ട് ചുമത്തുന്നത് വിജിലന്‍സ് പിടിച്ചെടുത്ത പല രേഖകളും ഇതോടെ സി.ബി.ഐക്ക് കൈമാറേണ്ട സാഹചര്യവും ഉണ്ടാകും.വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതിക്കായി 20 കോടിയുടെ പദ്ധതിയാണ് വിഭാവം ചെയ്തത്. ഇതില്‍ 4.5 കോടി രൂപ കമ്മീഷനായി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്കിയിട്ടുണ്ട്. സ്വപ്ന സുരേഷിനും കൂട്ടാളികള്‍ക്കും കൈമാറിയ തുക ലൈഫ് മിഷനിലെ ഉന്നത ഉദ്യോഗസ്ഥർക്ക് അടക്കം ലഭിച്ചിട്ടുണ്ടെന്നാണ് സി.ബി.ഐ സംശയിക്കുന്നത്. എഫ്.സി.ആർ എ ചട്ടം 35 പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന കേസില്‍ അതുകൊണ്ട് തന്നെ അഴിമതി നിരോധന നിയമ പ്രകാരവും കേസ് എടുക്കാനാണ് സിബിഐ നീക്കം നടത്തുന്നത്.

കമ്മീഷന്‍ കൈമാറിയതിന്‍റെ ബാങ്ക് ഡീറ്റൈല്‍സ് അടക്കമുള്ള നിർണായക രേഖകള്‍ സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട മറ്റ് കരാറുകള്‍ കൂടി ലഭിക്കാനാണ് ഇത്രയധികം തുക കമ്മീഷന്‍ നല്‍കിയതെന്നാണ് സി.ബി.ഐ സംശയിക്കുന്നത്. കമ്മീഷന്‍ ലഭിച്ചുവെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരുടെ പട്ടികയും സി.ബി.ഐ തയ്യാറാക്കുന്നതായാണ് വിവരം. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്തേക്കും.ഇന്നലെ ലൈഫ് മിഷന്‍ ജില്ലാ കോഡിനേറ്ററെ 9 മണിക്കൂർ ചോദ്യം ചെയ്തതും ഇക്കാര്യങ്ങളിലെ വ്യക്തത വരുത്താന്‍ വേണ്ടി കൂടിയാണ്

You might also like

-