ലൈഫ് മിഷൻ അഴിമതിക്കേസിൽ എം ശിവശങ്കറിർ അഞ്ചാം പ്രതി

സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവർ യഥാക്രമം ആറ്, ഏഴ്, എട്ട് പ്രതികളാണ്.

0

തിരുവനന്തപുരം:കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണത്തിനു പിന്നാലെ ലൈഫ് മിഷൻ ക്രമക്കേടിൽ ശിവശങ്കറിന്റെ പങ്ക് ശരിവെച്ച് സംസ്ഥാന ഏജൻസിയായ വിജിലൻസും. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കി വിജിലൻസ് വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകി.കേസിൽ അഞ്ചാം പ്രതിയാണ് ശിവശങ്കർ. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ എന്നിവർ യഥാക്രമം ആറ്, ഏഴ്, എട്ട് പ്രതികളാണ്.പ്രതികളുടെ വിവരങ്ങളടങ്ങിയ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സർപ്പിച്ചു. കമ്മീഷനായി സർക്കാർ ഉദ്യോഗസ്ഥൻ ഫോൺ വാങ്ങുന്നതും കോഴയായി കണക്കാമെന്നാണ് വിജിലൻസ് നിലപാട്.

കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ശിവശങ്കറിനെ അടക്കം നാല് പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്തോഷ് ഈപ്പൻറെ കമ്പനികളെ പ്രതിചേർത്തിട്ടുണ്ടെങ്കിലും സന്തോഷ് ഈപ്പനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. കൈക്കൂലിയായി സന്തോഷ് ഈപ്പൻ സ്വപ്നക്ക് നൽകിയ മൊബൈൽ ഫോൺ ശിവശങ്കറിന് കൈമാറിയെന്നും ഖാലിദിന് കൈക്കൂലി നൽകിയ ശേഷം ശിവശങ്കറിന് കണ്ടുവെന്ന് സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നുവെന്നും വിജിലൻസ് പറയുന്നു .

You might also like

-