ദേശീയപാത 85 ലെ നിയമക്കുരുക്ക് സംസ്ഥാന സർക്കാർ ഒളിപ്പിച്ചു വച്ച രേഖകൾ കോടതിയിൽ ,സർക്കാരിനെതിരെ രൂക്ഷ വിമർശനം സത്യവാങ്മൂലം തിരുത്തുമെന്ന് ഏ ജി കോടതിയിൽ ,
1938 -ൽ നേര്യമംഗലം മുതൽ പള്ളിവാസൽ വരെയുള്ള റോഡിനായി 100 വീതിയിലുള്ള ഭൂമിയും മന്നാംകണ്ടം അടിമാലി ഉൾപ്പെടുന്ന പ്രദേശത്തെ ജനവാസമേഖലക്കായി 2775 ഏക്കർ ഭൂമിയും 1895 ലെ വനവിജ്ഞാപനത്തിൽ നിന്നും ഒഴുവാക്കി
കൊച്ചി | ദേശീയപാത 85 വികസനം തടഞ്ഞ കോടതി വിധിക്കെതിരെ ദേശീയപാത വികസന അതോറിറ്റി പുനഃപരിശോധനാ ഹർജി സമർപ്പിച്ചു .എൻ എച് ഏ ഐ ഹൈകോടതിയിൽ നൽകിയ പുനഃപരിശോധനാ ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് . ഈമാസം 21 നകം ബന്ധപെട്ട വകുപ്പുകളോട് വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചു . സംസഥാന സർക്കാറിനു വേണ്ടി ചീഫ് സെക്രട്ടറി , റവന്യൂ ,വനം പൊതുമരാമത്ത് വകുപ്പുകൾക്ക് പുറമെ ഇടുക്കി ജില്ലാകളക്റ്ററോടും സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട് . കേസിൽ ആദ്യഘട്ടം ഹാജരായിരുന്ന കേന്ദ്ര സർക്കാർ അഭിഭാഷകൻ അഡ്വ. എസ് ബിജുവിനെ ഒഴുവാക്കി എൻഎച് എ ഐ യുടെ ലീഗൽ സെല്ലിലുള്ള സീനിയർ അഭിഭാഷകൻ സതീശനെ നിയോഗിച്ചാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത് .
ബി ജെ പി നേതാവ് എം എൻ ജയചന്ദ്രൻ നൽകിയ പൊതുതാത്പര്യഹർജിയിൽ ആദ്യഘട്ടം സ്വന്തം നിലയിൽ അഭിഭാഷകനെ ഏർപ്പെടുത്തുന്നതിൽ നിന്നും എൻ എച് അ ഐ വിലക്കിയിരുന്നു . കേസിലെ പരാജയം ചൂണ്ടിക്കാട്ടി ഇടുക്കി എം പി ഡീൻ കുര്യാക്കോസ് വിഷയം പാർലമെന്റ് അവതരിപ്പിച്ചതോടെയാണ് പുതിയ അഭിഭാഷകനെ നിയോഗിക്കാൻ എൻ എച് ഏഐ ക്ക് അനുമതി ലഭിച്ചത് .മുൻപ് ജയചന്ദ്രന്റെ ഹർജി പരിഗണിച്ചകോടതി സത്യവാങമൂലം സമർപ്പിക്കാൻ എൻ എച് ഏ ഐ യ്ക്ക് നിർദേശം നൽകിയിട്ടും ഒൻപത് മാസം പിന്നിട്ടിട്ടും കോടതിയിൽ കേന്ദ്ര സർക്കർ അഭിഭാഷകൻ സത്യവാങ്മൂലം സമർപ്പിച്ചിരുന്നില്ല ,വിചാരണ വേളയിൽ ഹൈക്കോടതി ഈ അഭിഭാഷകനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിന്നു .
സംസഥാനങ്ങളെ ബന്ധിപ്പിക്കുന്ന അതിപ്രധാനമേറിയ റോഡിന്റെ വികസനം തടയരുതെന്നു എൻ എച് ഏ ഐ യുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു , റോഡ് വികസനം തടഞ്ഞാൽ പൊതുഖജനാവിനു വലിയ നഷ്ടമുണ്ടാകുമെന്നും , സംസ്ഥാനസർക്കാർ സർപ്പിച്ചസത്യവാങ്മൂലം വസ്തുതകൾ മറവച്ചുകൊണ്ടണെന്നും, 1895 ൽ ട്രാവൻകൂർ സർക്കാർ മലയാറ്റൂർ ഇടയാർ റിസർവ്വിന്റെ ഭാഗമായി നേര്യമംഗലം മുതൽ വാളറ വരെയുള്ള പ്രദേശത്തെ ഉള്പെടുത്തിയിരുന്നെങ്കിലും ,1938 ൽ ഈ പ്രദേശത്തെ വനവിജ്ഞാപനത്തിൽ നിന്നും ഒഴുവാക്കിയതായും ചൂണ്ടി കാട്ടി .
കേസിൽ ഇന്ന് അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്‌ണകുറിപ്പ് നേരിട്ട് ഹാജരായിരുന്നു കേസിൽ മുൻപ് സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പോരായ്‌മകൾ ഉണ്ടെന്നും ഏ ജി കോടതിയെ അറിയിച്ചു ,തെറ്റുകൾ തിരുത്തി പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം വേണമെന്നും കോടതിയോട് ആവശ്യപ്പെട്ടു . സംസ്ഥാനത്തെ ബാധിക്കുന്ന പ്രധാനവിഷയത്തെ സർക്കാർ ഗൗരവമായി കാണാത്തതെന്തെന്ന് കോടതി ചോദിച്ചു , ജനങ്ങളെ ബാധിക്കുന്നവിഷയം ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്ത സർക്കാർ നടപടിയെ കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു . ആദ്യം സമർപ്പിച്ച സത്യവാങ്മൂലത്തിൽ എന്തുകൊണ്ടാണ് തെറ്റുകൾ സംഭവിച്ചത്? കേസിൽ കക്ഷികൾക്ക് എന്തിങ്കിലും കോടതി മുൻപാകെ ഇനിയും ബോധിപ്പിക്കാനുണ്ടെങ്കിൽ അത് ആഗസ്റ്റ് 21 നു കോടതിയിൽ സമർപ്പിക്കണമെന്ന് കോടതി പറഞ്ഞു .
1895 ൽ ട്രാവൻകൂർ സർക്കാർ മലയാറ്റൂർ ഇടയാർ റിസർവ്വിൽ നേര്യമംഗലം മുതൽ വളരെവരെയുള്ള പ്രദേശം വനമായി കാണിച്ചു വിജ്ഞാപനം ചെയ്തട്ടുണ്ടെന്നും ആ വനവിജ്ഞാപനം നിലനിൽക്കുന്നതായാണ് സംസ്ഥാന സർക്കാർ ആദ്യം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നത് , സംസഥാന സർക്കാരിന്റെ സത്യവാങ്മൂലം പരിഗണിച്ചാണ് നേര്യമംഗലം മുതൽ വാളറ വരെയുള്ള 14.5 കീലോമീറ്റർ ദൂരത്തിലുള്ള റോഡ് വികസനം തടഞ്ഞു കോടതിഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത് .
1895 ൽ ട്രാവൻകൂർ സർക്കാർ ഇറക്കിയ വനവിജ്ഞാപനത്തിൽ ഭൂമി മറ്റേതെങ്കിലും ആവശ്യത്തിന് (വനേതര ) ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ടിവരികയാണെങ്കിൽ ഉപയോഗിക്കാനുള്ള അധികാരവും വിജ്ഞാപനത്തിൽ തന്നെ ഉൾപ്പെടുത്തിയിരുന്നു . ഇതുപ്രകാരം 1938 -ൽ നേര്യമംഗലം മുതൽ പള്ളിവാസൽ വരെയുള്ള റോഡിനായി 100 വീതിയിലുള്ള ഭൂമിയും മന്നാംകണ്ടം അടിമാലി ഉൾപ്പെടുന്ന പ്രദേശത്തെ ജനവാസമേഖലക്കായി 2775 ഏക്കർ ഭൂമിയും 1895 ലെ വനവിജ്ഞാപനത്തിൽ നിന്നും ഒഴുവാക്കി ഡി റിസർവ്വ് ചെയ്തത് വിജ്ഞാപനം ഇറക്കിയിരുന്നു . ഈ വിജ്ഞാപനം മറച്ചു വച്ചാണ് സംസ്ഥാന സർക്കാർ നേര്യമംഗലം മുതൽ വാളറ വരെയുള്ള “റോഡ് വനം” എന്ന് സത്യവാങ്മൂലം സർപ്പിച്ചത് , 1938 ലെ വിജ്ഞാപനത്തിൽ നിന്നും പെരിയാർ തീരം ആലുവയിൽ നിന്നും 31 മയിൽ വരുന്ന പെരിയാറിന്റെ മറുകര നേര്യമംഗലം തുടങ്ങി 10 മയിൽ ദൂരത്തിലുള്ള( അതായത് ഇന്നത്തെ പത്താം മയിൽ) ഭൂമി യും അടിമാലിയിലെ 2775 ഏക്കർ കൃഷി ഭൂമിയും വിജ്ഞാപനത്തിൽ നിന്നും ഒഴുവാക്കിയതായി ഡി നോട്ടിഫികേഷനിൽ പ്രത്യകം പ്രതിബാധിച്ചിട്ടുണ്ട് ,സർക്കാർ ഒളിപ്പിച്ചു വച്ച 1938 ൽ നേര്യമംഗലം പ്രദേശത്തെ ഡീനോട്ടിഫൈ ചെയ്ത ഇറക്കിയ വിജ്ഞാപനവും അനുബന്ധരേഖകളും എൻ എച് സംരഷണ സമിതി ഭാരവാഹികൾ അഡ്വക്കറ്റ് ജനറലിനും ദേശീയപാത അതോറിറ്റിക്കും കണ്ടെത്തി നൽകുകയും കേസിൽ കക്ഷിചേർന്നിട്ടുള്ള കിരൺ സിജു തന്റെ ഹർജിയിൽ ഡി നോട്ടിഫിക്കേഷൻ രേഖകൾ തെളിവായി സമർപ്പിക്കുകയും ചെയ്തിരുന്നു , കൂടാതെ എൻഎച് ഏ ഐ ഇന്ന് സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ ഈ രേഖകൾ തെളിവായി സമർപ്പിക്കുകയും ചെയ്തതോടെയാണ് . സംസഥാന സർക്കാർ മുൻപ് നൽകിയ സത്യവാങ്മൂലത്തിൽ തിരുത്തുകൾ ഉണ്ടെന്നും പുതിയ സത്യവാങ്മൂലം നൽകാമെന്നും കോടതിയിൽ മനസില്ലാമനസോടെ അറിയിക്കേണ്ടിവന്നത് .
കേസിൽ നാളിതുവരെയും പൊതുമരാമത്ത് വകുപ്പും റവന്യൂ തദ്ദേശസ്വയഭര വകുപ്പുകളും സത്യവാങമൂലം സർപ്പിച്ചിട്ടില്ല . സംസ്ഥാന സർക്കാരിന്റെ മുഴുവൻ വകുപ്പുകൾക്കും വേണ്ടിയും വനംവകുപ്പാണ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുള്ളത് , കേസ് ഈമാസം 21 നു വീണ്ടും പരിഗണിക്കും .