ഗാന്ധി സ്മൃതി @ 150; വിപുലമായ പരിപാടികളുമായിഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി
ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പദ്ധതി 'ഗാന്ധി സ്മൃതി @ 150' എന്ന പേരില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നു
തൊടുപുഴ : രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150ാം ജ•വാര്‍ഷികം പ്രമാണിച്ച്, പുതുതലമുറയില്‍ മഹാത്മാവിന്റെ സ്മരണകള്‍ നിലനിര്‍ത്തുന്നതിനും, അദ്ദേഹം ഈ രാജ്യത്തിന് നല്‍കിയ വിലപ്പെട്ട സംഭാവനകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നതിനുമായി ഇടുക്കി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പദ്ധതി ‘ഗാന്ധി സ്മൃതി @ 150’ എന്ന പേരില്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നു. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ മുട്ടം ശാന്താള്‍ ജ്യോതി പബ്ലിക്ക് സ്‌കൂളില്‍ ഇടുക്കി ജില്ലാ ജഡ്ജിയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ചെയര്‍മാനുമായ മുഹമ്മദ് വസീം നിര്‍വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ്. എം. പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുട്ടം പഞ്ചായത്ത് പ്രസിഡന്റ് കുട്ടിയമ്മ മൈക്കിള്‍ മുഖ്യാഥിതി ആയിരുന്നു.
ശാന്താള്‍ ജ്യോതി പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി. ലിസ്ലിന്‍, തൊടുപുഴ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോളി ജയിംസ്, തൊടുപുഴ ഫിലിം സൊസൈറ്റി സെക്രട്ടറി യു.എ. രാജേന്ദ്രന്‍ തുടങ്ങിയ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികള്‍ക്കായി തൊടുപുഴ ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തില്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ പ്രസിദ്ധമായ ഗാന്ധി സിനിമയെ അധികരിച്ചു തയ്യാറാക്കിയിട്ടുള്ള ഗാന്ധിജിയെപ്പറ്റിയുള്ള ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു. മുട്ടം മര്‍ച്ചന്റ് അസോസിയേഷന്‍ സ്‌പോണ്‍സര്‍ ചെയ്ത ഗാന്ധിജിയുടെ ആത്മകഥയായ എന്റ സത്യാന്വോക്ഷണ പരീക്ഷണങ്ങള്‍ ക്വിസ് മത്സരത്തില്‍ വിജയികളായ കുട്ടികള്‍ക്ക് വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി ആയി സ്‌കൂള്‍ അങ്കണത്തില്‍ സ്ഥാപിച്ച ഗാന്ധിസ്മൃതി പൂന്തോട്ടം ജഡ്ജിമാരും മറ്റ് അതിഥികളും സന്ദര്‍ശിച്ചു.