“വാർത്ത സൃഷ്ടിക്കാനുള്ള അറസ്റ്റ് നാടകം;”ഇപ്പോൾ നടക്കുന്നത് അസാധാരണ നടപടി മുസ്ലിം ലീഗ്

കേസിന്റേയോ അറസ്റ്റിന്റേയോ പേരിൽ കമറുദ്ദീന്റെ രാജി ആവശ്യപ്പെടില്ല.

0

കോഴിക്കോട് :എം. സി കമറുദ്ദീനെതിരെ നടക്കുന്നത് അസാധാരണ നടപടിയാണ്. വാർത്ത സൃഷ്ടിക്കാനുള്ള അറസ്റ്റ് നാടകമാണ് നടക്കുന്നതെന്നും മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു. എം. സി കമറുദ്ദീൻ അഴിമതി നടത്തിയിട്ടില്ലെന്ന് ലീഗ് നേതൃത്വം വിലയിരുത്തി. കച്ചവടം തകർന്നാണ് കടം വന്നത്. കമറുദ്ദീനെതിരെ ചുമത്തിയത് നിലനിൽക്കാത്ത വകുപ്പുകളാണ്. കേസിന്റേയോ അറസ്റ്റിന്റേയോ പേരിൽ കമറുദ്ദീന്റെ രാജി ആവശ്യപ്പെടില്ല. നിക്ഷേപകരുടെ പണം ഉടൻ തിരിച്ചു നൽകണമെന്നാണ് മുസ്ലിം ലീഗ് തീരുമാനം. ഭരണപക്ഷണത്തിനെതിരെയുള്ള അഴിമതി വിവാദങ്ങൾ ബാലൻസ് ചെയ്യാനാണ് കമറുദ്ദീനെതിരെയുള്ള നടപടിയെന്നും മുസ്ലീം ലീഗ് നേതാക്കൾ പറഞ്ഞു.

“ഫാഷന്‍ ഗോള്‍ഡ് തകര്‍ന്നത് സ്ഥാനാര്‍ഥിയാക്കുമ്പോള്‍ അറിഞ്ഞില്ല. സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗം നടത്തി. കമറുദ്ദീനെതിരെ ചുമത്തിയത് നിലനിൽക്കാത്ത വകുപ്പുകളാണ്. നിയമനടപടി അനിതരസാധാരണമാണ്. തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാതെ കേസെടുത്തു. നിക്ഷേപകരുടെ പണത്തില്‍ പാര്‍ട്ടിക്ക് ബാധ്യതയില്ല. കമ്പനി കടംവീട്ടണം. അറസ്റ്റ് അന്യായമെന്നും പി.കെ.കുഞ്ഞാലികുട്ടി പറഞ്ഞു .ലീഗ് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് നേതാക്കളുടെ പ്രതികരണം.

You might also like

-