മലപ്പുറം ജില്ലാ വിഭജനം യു ഡി എഫ് ൽ തർക്കം ലീഗിന്റെ ആവശ്യം ഏകപക്ഷിയം

ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്‍റെ ആവശ്യം നയപരമായ പ്രശ്നമാണെന്നും ഏതു മത ന്യൂനപക്ഷങ്ങളുടെ എതിർപ്പിലേക്ക് വഴിതെളിക്കുമെന്നു കൂടുതൽ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോൺഗ്രസ് നിലപാട്

0

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്‍റെ ആവശ്യം ഏകപക്ഷീയമാണെന്ന്ചൂണ്ടിക്കാട്ടി കാണിച്ച് യുഡ‍ിഎഫിൽ തർക്കം.കഴിഞ്ഞ ദിവസ്സം യുഡിഎഫ് നേതാക്കളുടെ എതിർപ്പിനെ തുടർ ന്ന് നിയമ സഭയിൽ ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമം കെഎൻഎ ഖാദർ എംഎൽഎ ഉപേക്ഷിച്ചു .കിഴ്‌ഘടകങ്ങൾ മുതൽ ചർച്ച ചെയ്ത അണികൾക്കിടയിൽ ലീഗ് നേതൃത്തം പ്രചരിപ്പിച്ച മലപ്പുറം ജില്ലാ വിഭജനം സംബന്ധിച്ച ശ്രദ്ധക്ഷണിക്കൽ ഉപേഷിക്കേണ്ടിവന്നതോടെ മുസ്ലീം ലീഗ് പ്രതിരോധത്തിലായി.

ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്‍റെ ആവശ്യം നയപരമായ പ്രശ്നമാണെന്നും ഏതു മത ന്യൂനപക്ഷങ്ങളുടെ എതിർപ്പിലേക്ക് വഴിതെളിക്കുമെന്നു കൂടുതൽ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യം പരസ്യമായി പറയാൻ തയ്യാറല്ലെങ്കിലും വിഷയം ഇപ്പോഴും ഡിസിസിയിലോ ജില്ല യുഡിഎഫിലോ ചർച്ച ചെയ്തിട്ടില്ലെന്ന് ഡിസിസി പ്രസിഡണ്ട് വി വി പ്രകാശ് വ്യ്കതമാക്കി
വർഷങ്ങളായി ഉയർത്തിയ ആവശ്യത്തിൽ നിന്നാണ് ലീഗ് പുറകോട്ട് പോകുന്നത്. 20l5ൽ ലീഗിന് പ്രാമുഖ്യമുള്ള ജില്ലാ പഞ്ചായത്ത് ജില്ല വിഭജിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. ഇക്കഴിഞ്ഞ ലീഗ് ജില്ലാ സമ്മേളനത്തിലും വിഷയം പ്രധാന്യത്തോടെ ചർച്ച ചെയ്തു. ജില്ല വിഭജിക്കണമെന്ന നിലപാടിൽ നിന്ന് പിന്നോട്ട് പോയതോടെ അടിത്തട്ടിലടക്കം ഇക്കാര്യം വിശദീകരിക്കേണ്ട അവസ്ഥയിലാണ് ജില്ലാ ലീഗ് നേതൃത്വം

You might also like

-