മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുന്നു… അപമാനം സഹിച്ചു യു ഡി എഫിൽ തുടരണോ ?പരിഹാസവുമായി മന്ത്രി പി രാജീവ്.

സീറ്റ് ചര്‍ച്ചകളില്‍ ഇനിയും കാലതാമസം വരുത്തുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു. മൂന്നാം സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

0

തിരുവനന്തപുരം|ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിൻ്റെ മൂന്നാം സീറ്റ് ആവശ്യത്തിൽ പരിഹാസവുമായി മന്ത്രി പി രാജീവ്. മൂന്നാം സീറ്റിനായി ലീഗ് ദയനീയമായി യാചിക്കുന്നു എന്നായിരുന്നു പി രാജീവിൻ്റെ പ്രതികരണം. നിയമസഭയിൽ മൂന്നിലൊന്ന് പ്രാതിനിധ്യം ഉണ്ടായിട്ടും സീറ്റിനായി ലീഗ് കേഴുകയാണ് അപമാനം സഹിച്ച് യുഡിഎഫിൽ നിൽക്കണോ സ്വതന്ത്രമായി നിൽക്കണോ എന്ന് ലീഗിന് തീരുമാനിക്കാം എന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.കൊച്ചിയിൽ വ്യവസായ വകുപ്പിന്റെ സംരംഭക അവാർഡ് പ്രഖ്യാപനത്തിനായി വിളിച്ച വാര്‍ത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തവണ വലിയ മുന്നേറ്റം ഇടതുമുന്നണിക്ക് ഉണ്ടാകുമെന്നും കഴിഞ്ഞ തവണ ഉണ്ടായത് പ്രത്യേക സാഹചര്യം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യം ഇടതുപക്ഷത്തിന് അനുകൂലമാണെന്നും മന്ത്രി എടുത്തു പറഞ്ഞു.സംരംഭക മേഖലയിലെ പങ്കാളിത്തത്തിന് മികച്ച പഞ്ചായത്തായി ചവറയെയും മികച്ച കോ‍ര്‍പറേഷനായി തൃശ്ശൂരിനെയും തിരഞ്ഞെടുത്തു.മികച്ച മൈക്രോ ഉത്പാദന യൂണിറ്റായി കൊല്ലത്തെ കല്യാണി ഫുഡ് പ്രൊഡക്ട്സിനെ തിരഞ്ഞെടുത്തു. സമഗ്ര സംഭവനയ്ക്കുള്ള അവാർഡ് ഒഇഎൻ ഇന്ത്യ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ പമേല ആൻ മാത്യു നേടി. അവാര്‍ഡ് പ്രഖ്യാപിച്ച ശേഷമായിരുന്നു രാഷ്ട്രീയ വിഷയത്തിലെ മന്ത്രിയുടെ പ്രതികരണം.

എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യം കടുപ്പിക്കാനാണ് മുസ്ലിം ലീഗിൻ്റെ തീരുമാനം. സീറ്റില്ലെങ്കില്‍ പരസ്യമായി പ്രതിഷേധിക്കാനാണ് നീക്കം. യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചേക്കാനും സാധ്യതയുണ്ട്. ലോക്‌സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്നാണ് ലീഗ് മുന്നോട്ട് വെക്കുന്ന നിര്‍ദേശം. ഇതോടെ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്ന ലീഗ് നിലപാടില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിലായി.

സീറ്റ് ചര്‍ച്ചകളില്‍ ഇനിയും കാലതാമസം വരുത്തുന്നത് ശരിയല്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു. മൂന്നാം സീറ്റ് ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ലീഗിന് സീറ്റില്ലായെന്ന് ആരെങ്കിലും പുറത്ത് പറയുന്നുണ്ടെങ്കില്‍ അത് മര്യാദകേടാണ്. മൂന്നാം സീറ്റ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകില്ല. ഒറ്റക്ക് മത്സരിക്കുന്ന കാര്യം ഞങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നും പിഎംഎ സലാം വിശദീകരിച്ചു.എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് ആവശ്യം കടുപ്പിക്കാനാണ് മുസ്ലിം ലീഗിൻ്റെ തീരുമാനം. സീറ്റില്ലെങ്കില്‍ പരസ്യമായി പ്രതിഷേധിക്കാനാണ് നീക്കം. യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചേക്കാനും സാധ്യതയുണ്ട്. ലോക്‌സഭാ സീറ്റ് ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്നാണ് ലീഗ് മുന്നോട്ട് വെക്കുന്ന നിര്‍ദേശം. ഇതോടെ കടുത്ത തീരുമാനങ്ങളിലേക്ക് പോകുമെന്ന ലീഗ് നിലപാടില്‍ കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിലായി.

 

You might also like

-