എൽ ഡി എഫ് യോഗം ഇന്ന് ജോസ് കെ മാണിയുടെ കേരളാകോൺഗ്രസ്സ് ഇടതുമുന്നണിയുടെ ഭാഗമാകും
ജോസിന്‍റെ മുന്നണി പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സി.പി.ഐ പഴയ നിലപാടില്‍ നിന്ന് പിന്നോട്ട് പോയതോടെ എതിർപ്പുകൾ ഇല്ലാതെജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സാധ്യമാകും
തിരുവനന്തപുരം :നിർണായക എൽ എൽ ഡി എഫ് യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും ഇന്നത്തെ യോഗത്തിൽ ജോസ് കെ. മാണിയുടെ കേരളാകോൺഗ്രസിനെ ഇടതുമുന്നണിയിൽ ഉൾപെടുത്താൻ തീരുമാനിക്കും . ജോസിന്‍റെ മുന്നണി പ്രവേശനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന സി.പി.ഐ പഴയ നിലപാടില്‍ നിന്ന് പിന്നോട്ട് പോയതോടെ എതിർപ്പുകൾ ഇല്ലാതെജോസ് കെ മാണിയുടെ മുന്നണി പ്രവേശനം സാധ്യമാകും . യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുള്ള സാഹചര്യം ഉപയോഗക്കപ്പെടുത്തണമെന്ന് സി.പി.ഐ എക്സിക്യൂട്ടീവ് തീരുമാനിച്ചിട്ടുണ്ട്.
നിലവിലെ സാഹചര്യത്തിൽ യാതൊരു എതിർപ്പുകളും ഇല്ലാതെ ജോസ് ഇന്ന് തന്നെ ഇടത് മുന്നണിയുടെ ഭാഗമാകും. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ സീറ്റ് വിഭജനത്തിലും പ്രചരണ പരിപാടികളിലും ഇനി മുതല്‍ ജോസിനെ ഉള്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം കീഴ് ഘടകങ്ങള്‍ക്ക് ഇന്ന് ഔദ്യോഗികമായി നല്‍കും. പാലാ സീറ്റ് വിട്ടു നല്‍കില്ലെന്ന നിലപാട് എന്‍.സി.പിയുടെ പരസ്സ്യ പ്രസ്താവനക്കെതിരെ യോഗം രംഗത്തുവരാനും സാധ്യതയുണ്ട് എൻ സി പി യുടെ അനവസരത്തിലുള്ള പ്രസ്താവന മുന്നണി സംഭിധാനത്തിന് ചേരുന്നതല്ലന്നു ഇടതുമുന്നണിയിലെ കക്ഷികൾക്ക് അഭിപ്രായം മുണ്ട് ഇക്കാര്യം എല്‍.ഡി.എഫ് യോഗത്തിൽ എൻ സി പി നേതൃത്തത്തെ അറിയിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഈ ഘട്ടത്തില്‍ നടത്തേണ്ടതില്ലെന്നും അത്തരത്തിലുള്ള മാധ്യമവാര്‍ത്തകളുടെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമെന്ന സി.പി.എം സ്വീകരിക്കാനാണ് സാധ്യത