ജനുവരി ഒന്നു മുതല്‍ ക്ഷേമ പെന്‍ഷന്‍ 1500 രൂപയായി വര്‍ധിപ്പിക്കും പത്ത് ലക്ഷം പേര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴി തൊഴില്‍ നല്‍കു ,ഇടതു മുന്നണി പ്രകടന പത്രിക
കോവിഡ് വാക്സിന്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്. വികസനത്തിന് ഒരു വോട്ട് സാമൂഹ്യ മൈത്രിക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടത് മുന്നണി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.
തിരുവനന്തപുരം :തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപെട്ടു എൽ ഡി എഫ് പ്രകടന പത്രിക പുറത്തിറക്കി സാമൂഹ്യക്ഷേമത്തിന് പരിഗണന നൽകുന്നതാണ്
പ്രകടനപത്രിക. ജനുവരി ഒന്നു മുതല്‍ ക്ഷേമ പെന്‍ഷന്‍ 1500 രൂപയായി വര്‍ധിപ്പിക്കുമെന്നും പത്ത് ലക്ഷം പേര്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴി തൊഴില്‍ നല്‍കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. കുടംബശ്രീ വഴി 10 ലക്ഷം പേര്‍ക്ക് ലാപ്പ് ടോപ്പ് വിതരണം ചെയ്യും. കോവിഡ് വാക്സിന്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്.
വികസനത്തിന് ഒരു വോട്ട് സാമൂഹ്യ മൈത്രിക്ക് ഒരു വോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടത് മുന്നണി പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.സാമൂഹ്യക്ഷേമത്തിന് മുന്തിയ പരിഗണന നല്‍കിയാണ് ഇടതിന്‍റെ പ്രകടനപത്രിക. തദ്ദേശ സ്ഥാപനങ്ങള്‍ വഴി പത്ത് ലക്ഷം തൊഴില്‍ സൃഷ്ടിക്കും. കാര്‍ഷിക മേഖലയില്‍ അഞ്ച് ലക്ഷവും സൂഷ്മ ചെറുകിട മേഖലകളില്‍ അഞ്ച് ലക്ഷവും തൊഴിലാണ് സൃഷ്ടിക്കുക. തൊഴിലുറപ്പ് പദ്ധതിയിലുള്ളവർക്ക് ക്ഷേമനിധി നടപ്പാക്കും. 75 ദിവസം പണിയെടുത്താല്‍ ഉത്സവബത്ത നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്. ജനുവരി ഒന്ന് മുതൽ ക്ഷേമപെൻഷൻ 1500 രൂപയായി വർധിപ്പിക്കും.
60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും പെന്‍ഷന്‍ നല്‍കും. കോവിഡ് വാക്സിന്‍ കണ്ട് പിടിക്കുമ്പോള്‍ ഫലപ്രദമായി ജനങ്ങളിലെത്തിക്കും. കുടുംബശ്രീ അംഗത്വം 50 ലക്ഷമാക്കി ഉയർത്തും, കുടുംബശ്രീ വഴി പത്ത് ലക്ഷം പേർക്ക് ലാപ്പ്ടോപ്പ് നല്‍കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. എല്ലാ വീടുകളിലും ഇൻറർനെറ്റ് ലഭ്യമാക്കും. സമഗ്ര തീരദേശ പാക്കേജ് നടപ്പാക്കുന്നതിനൊപ്പം ആരോഗ്യ പരിരക്ഷ പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുമെന്നും ഇടത് മുന്നണിയുടെ പ്രകടനപത്രികയില്‍ പറയുന്നുണ്ട്.