എതിരാളിയെ നോക്കിയല്ല വയനാട്ടിൽ ഇടതുപക്ഷം സ്ഥാനാർത്ഥിയെ നിശ്ചയിച്ചതെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമായതോടെ വയനാട് പാർലമെന്റ് മണ്ഡലത്തിലെ മത്സര ചിത്രം പൂർത്തിയായി.

0

വയനാട്:ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ബിജെപി സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനമായതോടെ വയനാട് പാർലമെന്റ് മണ്ഡലത്തിലെ മത്സര ചിത്രം പൂർത്തിയായി. രാഹുൽ ഗാന്ധിയെ എതിർക്കാൻ ദേശീയ നേതാവ് ആനിരാജയെ ഇറക്കിയ എൽഡിഎഫ് മത്സരത്തെ കടുപ്പമുള്ളതാക്കിയിരുന്നു.

കഴിഞ്ഞ തവണ ഘടകകക്ഷിയായ ബിഡിജെഎസിന് നൽകിയിരുന്ന മണ്ഡലം ഏറ്റെടുത്ത ബിജെപി സംസ്ഥാന അധ്യക്ഷനെ തന്നെയാണ് പോരിനിറക്കിയിരിക്കന്നത്. ഇതോടെ ശക്തരായ സ്ഥാനാർഥികളുടെ മത്സരമായി വയനാട് മാറും.

മത്സരിക്കാനില്ല എന്ന നിലപാടെടുത്തിരുന്ന കെ സുരേന്ദ്രൻ ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമണ് മത്സരരംഗത്തേക്കിറങ്ങുന്നത്. 2019ല്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ മണ്ഡലം ദേശീയ ശ്രദ്ധയിലെത്തി. സിപിഐയിലെ പി പി സുനീറായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ഥി.

You might also like

-