വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത്. കാസർകോട്സി .എച്ച് കുഞ്ഞമ്പു കോന്നിയില്‍ ജെനീഷ് കുമാര്‍എൽ.ഡി.എഫ് സ്ഥാനാർഥികൾ

2006 തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയെ തോൽപിച്ച് മഞ്ചേശ്വരം സീറ്റിൽ കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്. മഞ്ചേശ്വരത്തിന് മതേതര മനസാണുള്ളതെന്നും സീറ്റ് തിരിച്ചു പിടിക്കുമെന്നും സി.എച്ച് കുഞ്ഞമ്പു മാധ്യമങ്ങളോട് പറഞ്ഞു.

0

തൊരുവന്തപുരം :കാസർകോട് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ മുൻ എം.എൽ.എയും സി.പി.എം നേതാവുമായ സി.എച്ച് കുഞ്ഞമ്പു എൽ.ഡി.എഫ് സ്ഥാനാർഥിയാകും. കോന്നിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജെനീഷ് കുമാര്‍ എൽ.ഡി.എഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും.

2006 തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിലെ ചെർക്കളം അബ്ദുല്ലയെ തോൽപിച്ച് മഞ്ചേശ്വരം സീറ്റിൽ കുഞ്ഞമ്പു അട്ടിമറി വിജയം നേടിയിരുന്നു. സി.പി.എം സംസ്ഥാന സമിതിയംഗമായ കുഞ്ഞമ്പു, കെ.റ്റി.ഡി.സി മെമ്പറുമാണ്. മഞ്ചേശ്വരത്തിന് മതേതര മനസാണുള്ളതെന്നും സീറ്റ് തിരിച്ചു പിടിക്കുമെന്നും സി.എച്ച് കുഞ്ഞമ്പു മാധ്യമങ്ങളോട് പറഞ്ഞു.

മുസ്‍ലിം ലീഗ് എം.എൽ.എ അബ്ദുൽ റസാഖിന്‍റെ നിര്യാണത്തെ തുടർന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിന് വഴിവെച്ചത്. കാസർഗോഡ് ജില്ലാ പ്രസിഡന്‍റായ എം.സി ഖമറുദീൻ ആണ് നിലവില്‍ മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ഥി. പാണക്കാട് നടന്ന ചര്‍ച്ചയിലാണ് ഖമറുദ്ദീന്‍റെ സ്ഥാനാര്‍ഥിത്വം തീരുമാനമായത്.
തിരുവനന്തപുരം മേയര്‍ വി.കെ.പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു എറണാകുളത്ത് വീണ്ടും ‘സ്വതന്ത്രൻ’; അഡ്വ. മനു റോയ്

You might also like

-