വനിതാ അഭിഭാഷകയെ അപമാനിച്ചെന്ന് ആക്ഷേപം; ഹൈക്കോടതി ജസ്റ്റിസിനെതിരെ അഭിഭാഷകരുടെ പ്രതിഷേധം

സ്റ്റിസ്‌ ബദറുദ്ദീന്‍ മാപ്പ് പറഞ്ഞില്ലെങ്കിൽ അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു കോടതി നടപടികൾ ബഹിഷ്കരിക്കും എന്ന് അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിൽ അഭിഭാഷകർ തടിച്ചുകൂടി

കൊച്ചി | കേരള ഹൈക്കോടതി മുറിയിൽ അസാധാരണ പ്രതിഷേധം. ജസ്റ്റിസ്‌ എ ബദറുദ്ദീനെതിരെയാണ് അഭിഭാഷകരുടെ പ്രതിഷേധം. വനിതാ അഭിഭാഷകയെ അപമാനിക്കും വിധം സംസാരിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷക അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.ജസ്റ്റിസ്‌ ബദറുദ്ദീന്‍ മാപ്പ് പറഞ്ഞില്ലെങ്കിൽ അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്നു കോടതി നടപടികൾ ബഹിഷ്കരിക്കും എന്ന് അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിൽ അഭിഭാഷകർ തടിച്ചുകൂടി .ചേംബറില്‍ വച്ച് വെച്ചു മാപ്പ് പറയാമെന്നു ജസ്റ്റിസ്‌ ബദറുദ്ദീന്‍ പറഞ്ഞു. എന്നാല്‍ തുറന്ന കോടതിയിൽ വെച്ചു മാപ്പ് പറയണം എന്ന നിലപാടിലാണ് അഭിഭാഷക അസോസിയേഷൻ. അഭിഭാഷകയുടെ ഭര്‍ത്താവ് മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിപ്പിന് സാവകാശം ചോദിച്ചതാണ് ജസ്റ്റിസ്‌ ബദറുദ്ദീനെ പ്രകോപിപിച്ചത്.പരാതിക്കാരിയുടെ അഭിഭാഷകനായ ഭർത്താവ് അടുത്തിടെയാണ് മരിച്ചത്. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ഒരു കേസ് വാദം കേള്‍ക്കാന്‍ ജസ്റ്റിസ് ബദറുദ്ദീന്‍റെ കോടതിയിലാണ് എത്തിയത്. കേസില്‍ ഭർത്താവിന് പകരം ഹാജരായ വനിതാ അഭിഭാഷകയെ വാക്കാൽ പരാമർശം നടത്തി അപമാനിച്ചെന്നാണ് പരാതി. കോടതി മുറിയിൽ ജസ്റ്റിസ് ബദറുദ്ദീൻ ഇതുവരെ എത്തിയിട്ടില്ല. മാപ്പ് പറയാൻ തയ്യാറല്ലെന്നാണ് ജസ്റ്റിസിന്റെ നിലപാട്. അഭിഭാഷകർ‌ ബഹിഷ്ക്കരണം തുടർന്ന സാഹചര്യത്തിൽ ജസ്റ്റിസ് സിറ്റിങ് ഒഴിവാക്കിയിട്ടുണ്ട്. ഉച്ചവരെയുള്ള സിറ്റിങ്ങാണ് ഒഴിവാക്കിയത്. ഉച്ചയ്ക്ക് ശേഷം കമ്മിറ്റി യോഗം ചേരും എന്നും അഡ്വക്കറ്റ് അസോസിയേഷൻ സെക്രട്ടറിയും അറിയിച്ചു.ജസ്റ്റിസ് ബദറുദ്ദീൻ മാപ്പ് പറയുന്നത് വരെ പ്രതിഷേധം തുടരുമെന്ന് അഡ്വക്കേറ്റ് അസോസിയേഷൻ അറിയിച്ചു.

 

You might also like

-