ലോറൻസിന്റെ ചെറുമകൻ വീണ്ടും ബി.ജെ.പി വേദിയിൽ.

പി.കെ.കൃഷ്ണദാസ് സമരം കിടക്കുന്ന പന്തലിൽ മിലാൻ ലോറൻസ് ഇമ്മാനുവൽ എത്തി. ഒക്ടോബർ 30 ന് പോലീസ് ആസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിച്ച സമരത്തിൽ മിലാൻ പങ്കെടുത്തിരുന്നു

0

സി.പി.എം നേതാവ് എം.എം. ലോറൻസിന്റെ ചെറുമകൻ വീണ്ടും ബി.ജെ.പി വേദിയിൽ. പി.കെ.കൃഷ്ണദാസ് സമരം കിടക്കുന്ന പന്തലിൽ മിലാൻ ലോറൻസ് ഇമ്മാനുവൽ എത്തി. ഒക്ടോബർ 30 ന് പോലീസ് ആസ്ഥാനത്ത് ബി.ജെ.പി സംഘടിപ്പിച്ച സമരത്തിൽ മിലാൻ പങ്കെടുത്തിരുന്നു. അതിന് ശേഷം എ.എൻ.രാധാകൃഷ്ണൻ നിരാഹാരം കിടന്നപ്പോഴും മിലാൻ എത്തിയിരുന്നുശബരിമല യുവതിപ്രവേശന പ്രശ്നമുയർത്തി ബി.ജെ.പി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തി വരുന്ന നിരാഹാര സമരം നാളെ അവസാനിപ്പിച്ചേക്കും. ശബരിമല നടയടക്കുന്നതിനാലും പുനഃപ്പരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയ സാഹചര്യത്തിലുമാണ് തീരുമാനം. സമരം നിർത്താനാണ് ആർ.എസ്.എസും നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനിടെ എന്‍.ഡി.എ നേതാക്കള്‍ ഗവര്‍ണറെ കണ്ട് നിവേദനം നല്‍കി.ശബരിമല പ്രശ്നം രാഷ്ട്രീയമായി ഉയർത്തി നേട്ടമുണ്ടാക്കുന്നതിനായിരുന്നു സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാരസമരം തുടങ്ങിയത്.

പാർട്ടി അണികളിൽ ആവേശം പകർന്ന് നടന്ന സമരം പക്ഷേ മുന്നോട്ട് പോകുന്തോറും പ്രതീക്ഷിച്ച വിജയം കാണാനായില്ല. സന്നിധാനത്തും പരിസരത്തും നിരോധനാജ്ഞ പിൻവലിക്കണമെന്നതായിരുന്നു സമരത്തിന്റെ പ്രധാന ആവശ്യം. എന്നാൽ മകരവിളക്കിന് ശേഷമാണ് നിരോധനാജ്ഞ നീക്കിയത്. ഇതോടെ സമരം പുനഃപരിശോധന ഹരജി പരിഗണിക്കുന്നത് വരെ തുടരാൻ തീരുമാനിച്ചു. എന്നാൽ അതും നീളുമെന്നായതോടെ സമരം തുടരുന്നതിൽ അർഥമി.ല്ലെന്ന് തീരുമാനിക്കുകയായിരുന്നു.യുവതികള്‍ ദര്‍ശനം നടത്തിയതും, രണ്ടാം നിര നേതാക്കള്‍ സമരം നയിക്കാനെത്തിയതും പ്രവര്‍ത്തകരുടെ വീര്യം കെടുത്തി. തുടര്‍ച്ചയായ ഹര്‍ത്താലുകളും തിരിച്ചടിയായി. സമരത്തില്‍ ചില ഏറ്റകുറച്ചിലുണ്ടായെങ്കിലും ശബരിമല തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമത്തെ തുറന്നു കാട്ടാനായെന്നാണ് ബിജെപി.യുടെ അവകാശ വാദം

സമരം സെക്രട്ടറിയേറ്റിനു മുന്നിലേക്ക് മാറ്റിയത് തന്നെ പാർട്ടിയിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നു. സമരം അവസാനിപ്പിക്കുന്നതോടെ പ്രശ്നം പാർട്ടിയിൽ വീണ്ടും തലപൊക്കാനാണ് സാധ്യത. അതിനാൽ ആർ.എസ്.എസിന്റെ കൂടി നിർദ്ദേശം വാങ്ങിയാണ് സമരം അവസാനിപ്പിക്കാൻ ഒടുവിൽ തീരുമാനിച്ചിരിക്കുന്നത്. .

 

You might also like

-