നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസ് ,ലോ കോളേജ് മൂന്നു പ്രതികളെയും പുറത്താക്കി
പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെണ്‍കുട്ടിയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്
കൊല്‍ക്കത്ത| നിയമവിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുത്ത് കോളേജ്. സൗത്ത് കൊല്‍ക്കത്ത ലോ കോളേജ് മൂന്നു പ്രതികളെയും പുറത്താക്കി. മുഖ്യപ്രതിയും കോളേജിൻ്റെ അഡ്‌ഹോക് ഫാക്കല്‍റ്റി അംഗവുമായ മോണോജിത് മിശ്ര, വിദ്യാർത്ഥികളായ പ്രമിത് മുഖർജി, സെയ്ബ് അഹമ്മദ് എന്നിവരെയാണ് പുറത്താക്കിയത്. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരൻ പിനാകി ബാനർജിയാണ് കേസിലെ മറ്റൊരു പ്രതി.ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്‍ക്കത്തയിലെ ലോ കോളേജില്‍ നിയമവിദ്യാര്‍ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്.
പഠനാവശ്യവുമായി ബന്ധപ്പെട്ട് സംഭവ ദിവസം വൈകിട്ട് നാല് മണിക്ക് കോളേജില്‍ എത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇതിനിടെ മൊണോജിത് മിശ്ര അവിടേയ്ക്ക് വരികയും പെണ്‍കുട്ടിയോട് കൂടെ വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. പെണ്‍കുട്ടിയെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലേക്ക് വലിച്ചിഴച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ ഫോണുകളും പ്രത്യേക അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 11 മണിക്കൂര്‍ ദൈര്‍ഘ്യമുളള ദൃശ്യങ്ങളാണ് ഡിവിആറിലുളളത്. മുഖ്യ പ്രതി മോണോജിത് മിശ്രയുടെ ഫോണില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിൻ്റെ ദൃശ്യങ്ങളുണ്ട്. പ്രതികളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ചു.സംഭവം നടന്ന ദിവസം കോളേജിലുണ്ടായിരുന്നവരെ അന്വേഷണസംഘം ചോദ്യംചെയ്തിട്ടുണ്ട്. സൌത്ത് ലോ കോളേജ് ഒരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിട്ടു,
നിയമ വിദ്യാർഥിനിയെ രണ്ട് പ്രതികൾ കോളേജ് ഗേറ്റിൽ നിന്ന് കോളേജിനകത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചതെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു. മുഖ്യപ്രതി മനോജിത് മിശ്രയുടെ നിർദേശപ്രകാരം മറ്റ് പ്രതികളെ തന്നെ വലിച്ചിഴച്ച് ഗാർഡ് റൂമിലേക്ക് കൊണ്ടുപോയെന്ന നിയമ വിദ്യാർഥിനിയുടെ പരാതിയും ആരോപണങ്ങളും ശരിവെക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണ് പൊലീസ് കണ്ടെടുത്തത്.
സംഭവത്തിന് പിന്നാലെ കേസിലെ മുഖ്യപ്രതി മനോജിത് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മറ്റ വിദ്യാർഥികളും രംഗത്തെത്തിയിരുന്നു. മുൻപ് പല വിദ്യാർഥികളോടും ഇയാൾ ലൈംഗിക അതിക്രമം നടത്തിയിട്ടുണ്ട്. അതിക്രമം നടത്തുന്നതിന് മുൻപ് മനോജിത് പെൺകുട്ടികളോട് വിവാഹാഭ്യാർഥനയും നടത്തിയിരുന്നു. സ്വകാര്യനിമിഷങ്ങൾ മൊബൈലിൽ പകർത്തി സുഹൃത്തുക്കളെ കാണിക്കുന്നതും ഇയാൾക്ക് ഒരു ഹരമായിരുന്നുവെന്നും ഇവരുടെ വെളിപ്പെടുത്തലിൽ ഉൾപ്പെടുന്നു.
മനോജിത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടും ഉന്നത രാഷ്ട്രീയ സ്വാധീനം കണക്കിലെടുത്ത് അതെല്ലാം കോളജ് അധികൃതർ അവഗണിക്കുകയായിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു. ജൂനിയർ വിദ്യാർഥികൾ തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പരാതി അറിയിച്ചിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. മനോജിത്തിനെ ഭയന്ന് ചില വിദ്യാർഥികൾ പഠനം തന്നെ നിർത്തുന്ന സ്ഥിതി വിശേഷമണ്ടായി. മികച്ച അക്കാദമിക് അന്തരീക്ഷമുള്ള കോളേജിൽ മനോജിത്തിൻ്റെ നേതൃത്വത്തിലുണ്ടായിരുന്ന യൂണിയൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു.