ലാവ്‌ലിൻ കേസ് ഇന്ന് വീണ്ടും പരിഗണിക്കും
രണ്ട് കോടതികൾ ഒരേ തീരുമാനം എടുത്തകേസിൽ ഹർജിയുമായി വരുമ്പോൾ ശക്തമായ തെളിവുകൾ സിബിഐ വേണമെന്ന് ഉണ്ടാകണമെന്ന് കേസ് പരിഗണിച്ച ആദ്യദിവസം ജസ്റ്റിസ് യു യു ലളിത് ആവശ്യപെട്ടിരുന്നു
ഡൽഹി :പിണറായി വിജയനടക്കമുള്ള ആളുകളെ കുറ്റമികതരാക്കിയ നടപടിയിൽ അടിയന്തിരവടം കേൾക്കണമെന്നാവശ്യപ്പെട്ടുള്ള സി ബി ഐ ഹർജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിക്കും . ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടുന്നത്.
കോടതിയിൽ ചില രേഖകൾ നൽകാൻ സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെടുന്നത്. കേസ് മാറ്റിവെക്കാൻ തന്നെയാണ് സാധ്യത. രണ്ട് കോടതികൾ ഒരേ തീരുമാനം എടുത്തകേസിൽ ഹർജിയുമായി വരുമ്പോൾ ശക്തമായ തെളിവുകൾ സിബിഐ വേണമെന്ന് ഉണ്ടാകണമെന്ന് കേസ് പരിഗണിച്ച ആദ്യദിവസം ജസ്റ്റിസ് യു യു ലളിത് ആവശ്യപെട്ടിരുന്നു .സിബിഐയുടെ വാദങ്ങൾ ഒരു കുറിപ്പായി സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ചുള്ള കുറിപ്പ് നൽകിയെങ്കിലും അതിനൊപ്പം നിരവധി രേഖകൾ നൽകിയിട്ടില്ല. അതിന് സമയം വേണമെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.