ആറുവർഷത്തിനിടെ   35 തവണയും ലാവലിൻ കേസ് മാറ്റി

കേസെടുക്കാൻ സിബിഐക്ക് താത്പര്യമില്ലെന്നും കേസ് മുപ്പത് തവണ മാറ്റിയെന്നും കക്ഷികളിൽ ഒരാളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി എത് സമയം പറഞ്ഞാലും വാദിക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയിൽ അറിയിച്ചു

0

ഡൽഹി | ആറുവർഷത്തിനിടെ   35 തവണയും ലാവലിൻ കേസ് മാറ്റി 2017-ല്‍ സുപ്രിംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്.ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റെ മുന്നിൽ കേസ് ഇന്ന് വീണ്ടും വന്നിരുന്നു.

കേസെടുക്കാൻ സിബിഐക്ക് താത്പര്യമില്ലെന്നും കേസ് മുപ്പത് തവണ മാറ്റിയെന്നും കക്ഷികളിൽ ഒരാളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി എത് സമയം പറഞ്ഞാലും വാദിക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. തുടർന്ന് കോടതി കേസ് മെയ് ഒന്നിലേക്ക് മാറ്റി വെക്കുകയായിരുന്നു.പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി സംസ്ഥാനത്തിന് നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.

You might also like

-