ലഷ്കർ ഇ ത്വയ്ബയുടെ കൊടുംഭീകരൻ നദീം അബ്രാർ പിടിയിൽ, ജമ്മുവിൽ സൈന്യവും തീവ്വ്രവാദികളും തമ്മിൽ ഏറ്റുമുട്ടുന്നു

ശ്രീനഗർ-ബാരാമുള്ള അതിർത്തിയിലെ നിരവധി കൊലപാതകങ്ങളിലും ആക്രമണങ്ങളിലും നദീം അബ്രാർ ഉൾപ്പെട്ടിരുന്നു. ഈ അറസ്റ്റ് സേനയെ സംബന്ധിച്ച് വൻ വിജയമാണെന്ന് കശ്മീര്‍ സോണ്‍ ഐ.ജി വിജയ് കുമാര്‍ പറഞ്ഞു

0

ശ്രീനഗർ : ലഷ്കർ ഇ ത്വയ്ബയുടെ കൊടുംഭീകരൻ നദീം അബ്രാർ പിടിയിൽ . ശ്രീനഗറിലെ പരിംപോറ പ്രദേശത്തെ ടൊയോട്ട മോട്ടോഴ്‌സിന് സമീപത്ത് നിന്നാണ് നദീം അബ്രാറിനെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തത് . നിരവധി വർഷങ്ങളായി കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്നതിലും, അക്രമങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നദീം അബ്രാറിനു പങ്കുണ്ട്.ആൾട്ടോ കാറിൽ ശ്രീനഗറിലേക്കുള്ള യാത്രയ്ക്കിടെ വാഹനം തടഞ്ഞ് നിർത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത് .സുരക്ഷാ സേനയ്‌ക്കെതിരായ ആക്രമണത്തിലും നദീം അബ്രാറിനു പങ്കുണ്ട്.

ശ്രീനഗർ-ബാരാമുള്ള അതിർത്തിയിലെ നിരവധി കൊലപാതകങ്ങളിലും ആക്രമണങ്ങളിലും നദീം അബ്രാർ ഉൾപ്പെട്ടിരുന്നു. ഈ അറസ്റ്റ് സേനയെ സംബന്ധിച്ച് വൻ വിജയമാണെന്ന് കശ്മീര്‍ സോണ്‍ ഐ.ജി വിജയ് കുമാര്‍ പറഞ്ഞു. നാർബൽ നിവാസിയായ നദീം ലഷ്കർ ഭീകരൻ യൂസഫ് കാന്ത്രൂവിന്റെ അടുത്ത സഹായിയാണെന്നും കരുതപ്പെടുന്നു.ഇതിനിടെ, ശ്രീനഗറിലെ പാരിംപോര പ്രദേശത്ത് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഒരു ഭീകരൻ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട് . ഭീകരർ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസിന്റെയും സൈന്യത്തിന്റെയും പ്രത്യേക സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.

You might also like

-