ലഷ്കർ കമാൻഡർ നദീം അബ്രാർ അറസ്റ്റിൽ

മൂന്ന് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ആക്രമണത്തിൻ്റെ സൂത്രധാരനാണ് ഇയാളെന്ന് ജമ്മുകശ്മീർ പൊലീസ്

0

ലഷ്കർ കമാൻഡർ നദീം അബ്രാർ അറസ്റ്റിൽ. ബഡ്ഗാം ജില്ലയിലെ നര്‍ബര്‍ പ്രദേശത്ത് നിന്നാണ് കൂട്ടാളിയുടെ ഒപ്പം നദീ അബ്രാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീനഗര്‍-ബാരാമുള്ള അതിര്‍ത്തിയില്‍ ഉണ്ടായ നിരവധി ആക്രമണങ്ങളുടെയും കൊലപാതകങ്ങളുടെയും സൂത്രധാരന്‍ കൂടിയാണ് ഇയാള്‍.അൻസാരി റ്റൊയോട്ടോ ക്രോസിങിനു സമീപം വാഹനത്തിൽ സഞ്ചരിക്കുമ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇൻസ്‌പെക്ടർ ജനറൽ വിജയകുമാറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാർച്ച് 25 ന് മൂന്ന് സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ആക്രമണത്തിൻ്റെ സൂത്രധാരനാണ് ഇയാളെന്ന് ജമ്മുകശ്മീർ പൊലീസ് പറഞ്ഞു.

ശ്രീനഗറിന് സമീപമുള്ള പരിംപോരയില്‍ സുരക്ഷാസേന‌ ഭീകരരു‌മായി ഏറ്റുമുട്ടുകയാണ്. മൂന്ന് ഭീകരരില്‍ ഒരാളെ വധിച്ചതായി സേന വെളിപ്പെടുത്തി.

You might also like

-