ഇടുക്കിയിലെ ഭൂപ്രശ്ങ്ങളിൽ പരിഹാരം ആവശ്യപ്പെട്ട്” മണ്ണവകാശ പ്രഖ്യാപന പദയാത്ര” .

ആം അദ്മി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജേക്കബ് മാത്യു ജാഥ ക്യാപ്റ്റൻ അഡ്വ: ബേസിൽ ജോണിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു

കുമളി | ഇടുക്കിജില്ലയിലെ ഭൂ പ്രശ്ങ്ങളിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആം അദ്മി പാർട്ടി സംഘടിപ്പിച്ച കാൽനടയാത്ര പ്രയാണം ആരംഭിച്ചു . രാഷ്ട്രീയ പദ യാത്രകളിൽ നിന്നു ഏറെ വ്യത്യസ്തകളോടെ ആം അദ്മി ഇടുക്കി ജില്ലാ കമ്മിറ്റിയും സ്റ്റേറ്റ് കിസ്സാൻ വിൻഗും ചേർന്നു നയിക്കുന്ന പദയാത്രക്ക് തിങ്കളാഴ്ച 10 മണിക്ക് കുമളി ബസ്സ്റ്റാൻഡ് പരിസരത്ത് തയ്യാറാക്കിയ വേദിയിൽ നിന്നാണ് തുടക്കമായത് .

“പിരിവില്ല പ്രിയം മതി “എന്ന മുദ്രാവാക്യവുമായി കുമളി പട്ടണത്തിലൂടെ കടന്നു പോയ പദയാത്രയെ കർഷകർക്ക് പുറമേ വ്യാപാരികളും കൈ വീശി യാത്രയാക്കി. AKG യുടെ സമര സ്മരണകളുറങ്ങുന്ന അമരവാതിയിലൂടെ പദ യാത്ര കടന്നു പോയപ്പോൾ ആ ധീര സഖാവിന്റെ കർഷക സമര സ്മരണകൾ പദയാത്രികർ അനുസ്മരിച്ചു.

രാവിലെ പദ യാത്രയുടെ ഉദ്ഘാടനം സേവ് വെസ്റ്റേൺ ഘട്ട് പീപ്പിൾസ് ഫൌണ്ടേഷൻ ചെയർമാൻ ജെയിംസ് വടക്കൻ നിർവഹിച്ചു. ആം അദ്മി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജേക്കബ് മാത്യു ജാഥ ക്യാപ്റ്റൻ അഡ്വ: ബേസിൽ ജോണിന് പതാക കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘടന സമ്മേളനത്തിൽ സമരത്തിന്റെ സഹ ക്യാപ്ടയൻ കിസ്സാൻ വിംഗ് സ്റ്റേറ്റ് കോർഡിനേറ്റർ മാത്യു ജോസ് സമര സന്ദേശം നൽകി. നിയോജക മണ്ഡലം പ്രസിഡന്റ്‌ ജോസ്ഫ് ആദ്യക്ഷത് വഹിച്ച യോഗത്തിൽ വനിത വിംഗ് സംസ്ഥാന പ്രസിഡന്റ്‌ Dr സബീന സെക്രട്ടറി സാലിക്കുട്ടി ജോസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. എ. മാത്യു സ്വാഗതവും നിയോജക മണ്ഡലം സെക്രട്ടറി അഭിലാഷ് നന്ദിയും പറഞ്ഞു.

ആറാം മൈൽ, പുറ്റടി, അണക്കര എന്നിവിടങ്ങളിലെ യോഗങ്ങൾക്ക് ശേഷം ജാഥ കൊച്ചറയിൽ സമാപിച്ചു. സമാപന സമ്മേളനത്തിൽ കർഷക സദസ്സ് ചാലക്കുടി പരിയാരം കർഷക സമിതി പ്രസിഡന്റ്‌ ജിന്നെറ്റ് മാത്യു ഉദ്ഘാടനം ചെയ്തു.ഇന്ന് ഉടുമ്പഞ്ചോല മണ്ഡലത്തിലെ ചെറ്റുകുഴിയിൽ ആരംഭിക്കുന്ന പദ യാത്ര കിസ്സാൻ മോർച്ച ദക്ഷ്യന്ത്യൻ കോർഡിനേറ്റർ P. T. ജോൺ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നെടുംകണ്ടത് സമാപിക്കുന്ന യോഗത്തിൽ മലയോര കർഷക രക്ഷാ സമിതി ചെയർമാൻ Dr.ജോസ് കുട്ടി J ഒഴുകയിൽ സംസാരിക്കും

You might also like

-