ലാൻഡ് അസൈമെന്റ് പട്ടയഭൂമി ഗാർഹികേതര നിർമ്മാണങ്ങൾ ചോദ്യം ചെയ്തു ക്വാറി ഉടമകൾ നൽകിയ ഹർജി പിൻവലിച്ചു.
ഇതുസംബന്ധിച്ച തീരുമാനം എന്നും അറിയിക്കാത്തതിനെത്തുടർന്നാണ് കേസ് തള്ളിക്കളയുമെന്നു കോടതി മുന്നറിയിപ്പ് നൽകിയത് നിലവിൽ കാർഷിക ഗാർഹിക ആവശ്യത്തിന് മാത്രമാണ് ഭൂമി ഉപയോഗിക്കാനാകൂ എന്ന് കോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധന നൽകാൻ ക്വാറി ഉടമകൾക്ക് രണ്ടാഴ്ച്ച സമയം നൽകി
ഡൽഹി | 1960 ലെ ലാൻഡ് അസൈമെന്റ് പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിക്ക് എതിരെ ക്വാറി ഉടമകൾ നൽകിയ ഹർജി പിൻവലിച്ചു. ഹർജി കോടതി തള്ളുമെന്ന സാഹചര്യത്തിലാണ് പിൻവലിച്ചത്. നിലവിലെ ചട്ടത്തിൽ ഭേദഗതി വരുത്തുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനം എടുത്തിയിട്ടില്ലെന്ന് സുപ്രീം കോടതി. നടപ്പു നിയമ സഭ സമ്മേളനത്തിൽ നിയമം ഭേദഗതി കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ കഴിഞ്ഞദിവസം കേസ് പരിഹനിച്ചപ്പോൾ അറിയിച്ചിരുനെങ്കിലും . ഇതുസംബന്ധിച്ച തീരുമാനം എന്നും അറിയിക്കാത്തതിനെത്തുടർന്നാണ് കേസ് തള്ളിക്കളയുമെന്നു കോടതി മുന്നറിയിപ്പ് നൽകിയത് . ഇത്തരം ഭൂമികളില്‍ വര്‍ഷങ്ങളായി പാറ പൊട്ടിക്കലും മറ്റിതര നിർമാണങ്ങൾ നടത്തിയിട്ടുണ്ടെന്നും ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചത്. ഭൂപതിവ് നിയമപ്രകാരം സര്‍ക്കാര്‍ പട്ടയം നല്‍കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.ലാൻഡ് അസൈമെന്റ് പട്ടയങ്ങളിൽ ഗാർഹികേതര നിർമ്മാണങ്ങൾക്ക് 2019 ല്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടെന്ന് ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരി വാദിച്ചു. സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ തന്നെ ചട്ടത്തില്‍ ഭേദഗതി ആവശ്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചിട്ടില്ലെന്നും അതിനാല്‍ പുനഃ പരിശോധന ഹര്‍ജി നല്‍കാന്‍ അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
നിലവിൽ കാർഷിക ഗാർഹിക ആവശ്യത്തിന് മാത്രമാണ് ഭൂമി ഉപയോഗിക്കാനാകൂ എന്ന് കോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ പുനഃപരിശോധന നൽകാൻ ക്വാറി ഉടമകൾക്ക് രണ്ടാഴ്ച്ച സമയം നൽകി.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സംസനത്തിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കൗൺസിൽ നടപ്പു നിയമ സഭ സമ്മേളനത്തിൽ 1960 ലെ സമവായം 1964 ലെ വിവാദ ചട്ടവും ഭേദഗതി ചെയ്യുമെന്ന് കോടതിക്ക് ഉറപ്പ് നൽകിയിരുന്നു . എന്നാൽ 15 ദിവസങ്ങൾക്ക് ശേഷം കേസ് വീണ്ടും ഇന്ന് വിചാരണക്കെടുത്തപ്പോൾ നിയമം പരിഷകരിക്കുന്നതിൽ വ്യക്ത വരുത്താത്ത സാഹചര്യത്തിലാണ് .നിലവിലുള്ള ചട്ടപ്രകാരം കേസ് നിലനിൽക്കുന്നതല്ലാണ് കോടതി വിലയിരുത്തിയത് .നിയമം ഇതുവരെ ഭേദഗതി ചെയ്തിട്ടില്ല ഇന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻഡിൽ കൗൺസിൽ അറിയിച്ചു . ഇക്കാര്യം കോടതി ഹർജി ക്കാരനെ അറിയിക്കുകയായിരിന്നു . തുടർന്നാണ് ഹർജി പിൻവലിക്കുന്നതായി ഹർജിക്കാർ കോടതിയെ അറിയിച്ചത് .അതേസമയം സംസ്ഥാന സർക്കാർ നിയമം ഭേദഗതി ചെയ്തില്ലെങ്കിൽ നിയമം നിലവിൽ വന്നതിന് ശേഷം ഇത്തരം പട്ടയങ്ങളിൽ പണിതട്ടുള്ള സംസ്ഥാനത്തെ 35 ലക്ഷത്തിലധികം ഗാർഗികേതര നിർമ്മാണങ്ങൾ നിലവിലെ ഹൈ കോടതി വിധിപ്രകാരം പൊളിച്ചു നിക്കേണ്ടവരും .
ക്വാറി ഉടമകള്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി ഗിരി അഭിഭാഷകരായ ഇ.എം.എസ് അനാം, എം.കെ.എസ് മേനോന്‍, ഉഷ നന്ദിനി, മുഹമ്മദ് സാദിഖ് എന്നിവര്‍ ഹാജരായി. പരിസ്ഥിതി വാദികള്‍ക്ക് വേണ്ടി അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ജെയിംസ് ടി തോമസ് എന്നിവരും ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോണ്‍സല്‍ സി.കെ ശശി ആണ് ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്