കാലിത്തീറ്റ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.
ജാമ്യം നൽകുന്നതിനെ സിബി.ഐ എതിര്‍ത്തു.
ദില്ലി: കാലിത്തീറ്റ കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലാലു ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യം നൽകുന്നതിനെ സിബി.ഐ എതിര്‍ത്തു. 14 വർഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ലാലു പ്രസാദ് യാദവ് ഇരുപത് മാസത്തെ ശിക്ഷയേ അനുഭവിച്ചിട്ടുള്ളൂവെന്നും ഇത് ശിക്ഷ കാലവാധിയുടെ പതിനഞ്ച് ശതമാനത്തിൽ താഴെയാണെന്നും സിബിഐ സത്യവാങ്ങ് മൂലത്തിൽ ചൂണ്ടിക്കാട്ടി. ജാമ്യം നല്‍കിയ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിൽ ലാലു ഇടപെടുമെന്നും വാദിച്ചു.