മീൻ പിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും സിസിടിവിയും ഒരു സർക്കാർ ഉദ്യോഗസ്ഥൻനും മത്സ്യബന്ധന ബോട്ടുകളെ നിരീക്ഷിക്കാൻ ലക്ഷദ്വീപ്

വിഷയത്തിൽ അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറി. മത്സ്യബന്ധന കപ്പലുകൾ നങ്കൂരമിടുന്ന സ്ഥലങ്ങളിലും ഹെലപാഡിലും സിസിടിവി വഴിയുള്ള നീരക്ഷണങ്ങൾ ശക്തമാക്കാനാണ് നീക്കങ്ങൾ നടക്കുന്നത്.

0

കവരത്തി: ലക്ഷദ്വീപിൽ സുരക്ഷ ശക്തമാക്കി പുതിയ ഉത്തരവ് പുറത്തിറക്കി അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ. മീൻപിടിക്കാൻ പോകുന്ന ഓരോ ബോട്ടിലും ഒരു സർക്കാർ ഉദ്യോഗസ്ഥൻ വേണമെന്നത് നിർബന്ധമാക്കി. ബോട്ടുകളിൽ സിസിടിവി സ്ഥാപിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇന്നലെ വൈകിട്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. ലക്ഷദ്വീപിൽ നടപ്പാക്കുന്ന പുതിയ പരിഷ്‌കരണ പദ്ധതികളുടെ ഭാഗമായാണ് ഉത്തരവ്.

വിഷയത്തിൽ അഡ്മിനിസ്‌ട്രേറ്ററുടെ ഉപദേഷ്ടാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറി. മത്സ്യബന്ധന കപ്പലുകൾ നങ്കൂരമിടുന്ന സ്ഥലങ്ങളിലും ഹെലപാഡിലും സിസിടിവി വഴിയുള്ള നീരക്ഷണങ്ങൾ ശക്തമാക്കാനാണ് നീക്കങ്ങൾ നടക്കുന്നത്. മത്സ്യബന്ധന ബോട്ടുകളിൽ നിരീക്ഷണം ശക്തമാക്കുന്നതിനായാണ് പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.

ബോട്ടുകൾ തീരത്തെത്തുന്നതിന് മുൻപ് തന്നെ ഉദ്യോഗസ്ഥർ അഡ്മിനിസ്‌ട്രേഷനിൽ റിപ്പോർട്ട് ചെയ്യുന്നതിലുള്ള സൗകര്യമുണ്ടാക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. പുതിയ ഉത്തരവ് നടപ്പിലാക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ തുറമുഖ വ്യോമയാന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർക്കും പോർട്ട് അഡ്മിനിസ്‌ട്രേറ്റർമാർക്കും വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥർക്കും ഇതിനോടകം നിർദ്ദേശം നൽകിയിട്ടുണ്ട്.

അതിനിടെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ മുൻനിർത്തി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദ്വീപിൽ വ്യാപക പ്രതിഷേധമാണ് നടന്നിരുന്നത്. ഈ സാഹചര്യത്തിൽ തീരദേശമേഖലയുടെ സുരക്ഷ ലക്ഷദ്വീപ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഇരട്ടിപ്പിച്ചിരുന്നു. കപ്പലുകളിലും ബോട്ട് ജെട്ടികളിലുമെല്ലാം സുരക്ഷ കൂട്ടി. സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ ഉടൻ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ഉത്തരവുണ്ട്.

You might also like

-