അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ഇന്ന് ഓലമടൽ സമരം

‘ലക്ഷദ്വീപ് ഖരമാലിന്യസംസ്‌കരണ നിയമം 2018’ന്റെ ചുവടുപിടിച്ചാണ് ഭരണനേതൃത്വം ഉത്തരവിറക്കിയത്. മാലിന്യ സംസ്‌കരണത്തിനായി ശാസ്ത്രീയസംവിധാനമൊന്നും ഒരുക്കാതെയാണ് ഉത്തരവ്. ഓലമടലുകൾ കത്തിക്കരുതെന്നും ഉത്തരവിൽ നിർദേശിക്കുന്നു. മടൽ കത്തിച്ചാൽ പരിസരം മലിനമാക്കിയതിന് നടപടി എടുക്കും. മടൽ ഉൾപ്പെടെയുള്ളവ പ്രകൃതിക്ക് കോട്ടംവരാതെ ഭൂ ഉടമതന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നാണ് ഉത്തരവ്. തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാൽ 200 രൂപയാണ് പി ചുമത്തുക. ഈ നിയമത്തിനെതിരെയാണ് സമരം.

0

കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾക്കെതിരെ ലക്ഷദ്വീപിൽ ലക്ഷദ്വീപ് ജനത രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നു. തെങ്ങിൽ നിന്നും പൊതു സ്ഥലത്തേക്ക് വീഴുന്ന മടലിന് പിഴ ചുമത്തുന്നതിനെതിരായാണ് സമരം .ഒരു മണിക്കൂർ നാളുന്ന മടൽ സമരവുമായി പുതിയ നിയമത്തെ ചെറുക്കുകയാണ് ദ്വീപ് ജനത. സമരം നടക്കുന്നത് വീട്ടുപടിക്കലാണ്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സമരത്തിൽ പങ്കാളികളാകുന്നത്.‘ലക്ഷദ്വീപ് ഖരമാലിന്യസംസ്‌കരണ നിയമം 2018’ന്റെ ചുവടുപിടിച്ചാണ് ഭരണനേതൃത്വം ഉത്തരവിറക്കിയത്. മാലിന്യ സംസ്‌കരണത്തിനായി ശാസ്ത്രീയസംവിധാനമൊന്നും ഒരുക്കാതെയാണ് ഉത്തരവ്. ഓലമടലുകൾ കത്തിക്കരുതെന്നും ഉത്തരവിൽ നിർദേശിക്കുന്നു. മടൽ കത്തിച്ചാൽ പരിസരം മലിനമാക്കിയതിന് നടപടി എടുക്കും. മടൽ ഉൾപ്പെടെയുള്ളവ പ്രകൃതിക്ക് കോട്ടംവരാതെ ഭൂ ഉടമതന്നെ ശാസ്ത്രീയമായി സംസ്‌കരിക്കണമെന്നാണ് ഉത്തരവ്. തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാൽ 200 രൂപയാണ് പി ചുമത്തുക. ഈ നിയമത്തിനെതിരെയാണ് സമരം.

സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. സ്വന്തം പറമ്പിലെ തെങ്ങിൽ നിന്നുള്ള ഓലയും മടലും ഇട്ട് അതിന്റെ മുകളിലിരുന്ന് പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കാനാണ് തീരുമാനം. തെങ്ങിൽ നിന്ന് വീഴുന്ന ഓല കൂട്ടിയിട്ടാൽ പിഴയീടാക്കാനുള്ള ഉത്തരവിലാണ് വേറിട്ട പ്രതിഷേധം.ചവറു സംസ്കരണത്തിന് സംവിധാനമൊരുക്കണമെന്നും പിഴയീടാക്കുന്നത് നിർത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉയർത്തിയാണ് എല്ലാ ദ്വീപുകളിലും ഒരേസമയം സമരം നടത്തുന്നത്. എന്നാൽ ഓലമടൽ കത്തിക്കരുതെന്നും റോഡിൽ ഇറങ്ങി സമരം നടത്തരുതെന്നും മുന്നറിയിപ്പുണ്ട്.

ഒരിടവേളയ്ക്കു ശേഷം ആണ് സേവ് ലക്ഷദീപ് ഫോറം സമരത്തിന് ആഹ്വാനം ചെയ്യുന്നത്. അഡ്മിനിസ്ട്രേറ്റർ വന്നപ്പോൾ ഉണ്ടായ സമരങ്ങൾക്കു ശേഷം പിന്നീട് പുതിയ സമരത്തിന് ആഹ്വാനം നൽകിയിരുന്നില്ല. അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ എത്തിയപ്പോൾ ദ്വീപ് ജനത ഒന്നടങ്കം കരിദിനം ആചരിച്ചു. പിന്നീടുള്ള ഉള്ള ഓരോ ദിവസവും അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾക്കെതിരെ സമരപരിപാടികളും നടന്നു.ഓരോ സർക്കാർ വകുപ്പിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളികളും പഞ്ചായത്ത് അംഗങ്ങളും സമരങ്ങളുമായി അണിനിരന്നു. പ്രഫുൽ ഖോഡ പട്ടേൽ മടങ്ങിയ ദിവസത്തിന്റെ തലേന്ന് ദ്വീപിൽ ഒന്നടങ്കം വിളക്കുകൾ അണച്ച് പ്രതിഷേധിച്ചു.

You might also like

-