ലക്ഷദ്വീപിൽ അഡ്മിനിസ്റ്ററ്ററുടെ ജനദ്രോഹ നടപടികൾക്കെതിരെ നിയമസഭയിൽ തിങ്കളാഴ്ച പ്രമേയം
വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭയുടെ കാര്യോപദേശ സമിതിയാണ് പ്രമേയാവതരണത്തിന് സമയം തീരുമാനിച്ചത്. ഈ വിഷയത്തിൽ ഒന്നിലേറെ എംഎൽഎമാർ കത്ത് നൽകിയിരുന്നു.
തിരുവനന്തപുരം: ലക്ഷദ്വീപിൽ അഡ്മിനിസ്റ്റേറ്റർ നടപ്പാക്കുന്ന ജനദ്രോങ്ങ നടപടികൾക്കെതിരായി ലക്ഷദ്വീപ് നിവാസികൾക്ക് പിന്തുണ അറിയിച്ച് നിയമസഭയിൽ തിങ്കളാഴ്ച പ്രമേയം കൊണ്ടുവരും. വെള്ളിയാഴ്ച ചേര്‍ന്ന നിയമസഭയുടെ കാര്യോപദേശ സമിതിയാണ് പ്രമേയാവതരണത്തിന് സമയം തീരുമാനിച്ചത്. ഈ വിഷയത്തിൽ ഒന്നിലേറെ എംഎൽഎമാർ കത്ത് നൽകിയിരുന്നു.അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ എതിര്‍പ്പ് രേഖപ്പെടുത്തുന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. ലക്ഷദ്വീപ് നിവാസികളുടെ പ്രതിഷേധങ്ങൾക്കൊപ്പം നിൽക്കുന്ന നിലപാടാകും കേരളം സ്വീകരിക്കുക. ഭരണ പ്രതിപക്ഷ അംഗങ്ങൾ ഒരുമിച്ച് പിന്തുണച്ച് പ്രമേയം പാസാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
തിങ്കളാഴ്ചയാണ് നന്ദിപ്രമേയ ചര്‍ച്ച തുടങ്ങുക. ലക്ഷദ്വീപ് വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അന്ന് തന്നെ പ്രമേയ അവതരണത്തിനും തീരുമാനം എടുക്കുകയായിരുന്നു. മേയ് 14 വരെ തീരുമാനിച്ചിരുന്ന നിയമസഭാ നടപടികൾ 10 വരെയാക്കി ചുരുക്കാനും കാര്യോപദേശ സമിതി യോഗത്തിൽ ധാരണയായി.