നാടകം വേണ്ട ?തനിക്ക് ഒരു ഓഫറും കേൾക്കാൻ താൽപര്യം ഇല്ല ചെന്നിത്തലയോട് കെ.വി.തോമസ്
എന്തുകൊണ്ടാണെന്നും ഈ നാടകത്തിന്റെ ആവശ്യമെന്തായിരുന്നെന്നും രമേശ് ചെന്നിത്തലയോട് കെവി തോമസ് ചോദിച്ചു. തനിക്ക് ഒരു ഓഫറും കേൾക്കാൻ താൽപര്യം ഇല്ലെന്നും കെവി തോമസ് അറിയിച്ച
കൊച്ചി: സ്ഥാനാർത്ഥിത്വം നിഷേധിച്ചതിനെ തുടർന്ന് ഇടഞ്ഞുനിൽക്കുന്ന കെ വി തോമസിനെ അനുനിയിപ്പിക്കാനുള്ള നീക്കം ശക്തമാക്കി കോൺഗ്രസ് നേതൃത്വം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെവി തോമസിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ്സിന്റെ സമുന്നത നേതാവാണ് കെ വി തോമസ് എന്നും പാർട്ടി ഇനിയും അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തുമെന്നും കൂടിക്കാഴ്ചക്ക് ശേഷം ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ പ്രചരണത്തിന് വരണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും കെവി തോമസ് അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് വിവരം. തന്നെ മുൻകൂട്ടി അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും ഈ നാടകത്തിന്റെ ആവശ്യമെന്തായിരുന്നെന്നും രമേശ് ചെന്നിത്തലയോട് കെവി തോമസ് ചോദിച്ചു. തനിക്ക് ഒരു ഓഫറും കേൾക്കാൻ താൽപര്യം ഇല്ലെന്നും കെവി തോമസ് അറിയിച്ച
കെവി തോമസിനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് സോണിയ ഗാന്ധി നിർദ്ദേശം നൽകി. ചർച്ചകൾക്കായി മുകുൾ വാസ്നികിനെ രാഹുൽ ഗാന്ധി ചുമതപ്പെടുത്തി. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗും അഹമ്മദ് പട്ടേലും കെ വി തോമസുമായി സംസാരിച്ചു. പാർട്ടിയിൽ മികച്ച സ്ഥാനം വഹിച്ച് കെവി തോമസ് കൂടെ നിൽക്കുമെന്ന് ഉമ്മന്‍ചാണ്ടിയും
അതേസമയം കെ വി തോമസിനെ ബിജെപി പാളയത്തില്‍ എത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ബിജെപി കേന്ദ്ര നേതാക്കള്‍ കെ വി തോമസുമായി ഫോണില്‍ ബന്ധപ്പെട്ടു. എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാമെന്നുള്ള വാഗ്ദാനമാണ് ബിജെപി മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ അനുകൂലമായ പ്രതികരണമല്ല കെ വി തോമസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കെ വി തോമസ് സഹകരിക്കുമെന്ന് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ചാണ്ടി രംഗത്തെത്തിയിരുന്നു. കെ വി തോമസ് കോണ്‍ഗ്രസിലെ സമുന്നതനായ നേതാവാണെന്നും ഉന്നത സ്ഥാനങ്ങള്‍ വഹിച്ച് കെ വി തോമസ് പാര്‍ട്ടിയില്‍ തന്നെ തുടരുമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് കെ വി തോമസ് പരസ്യമായി രംഗത്തെത്തിയിരുന്നു. തന്നെ ഒഴിവാക്കിയത് ഒരു സൂചനയും നല്‍കാതെയാണെന്നും പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്നും കെ വി തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. സീറ്റ് നഷ്ടപ്പെട്ടത്തില്‍ ദുഃഖമുണ്ട്. താന്‍ ആകാശത്ത് നിന്നും പൊട്ടിവീണതല്ലെന്നും പ്രായമായത് തന്റെ തെറ്റല്ലെന്നും കെ വി തോമസ് പറഞ്ഞിരുന്നു.